21 August Wednesday

ലയണല്‍ മെസ്സിക്ക് ട്രിബ്യുട്ട് വീഡിയോയുമായി 'അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്'; യൂട്യൂബില്‍ തരംഗമായി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 20, 2019

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം നിര്‍വഹിച്ച 'അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്' ഈ വെള്ളിയാഴ്ച തീയേറ്ററുകളില്‍ റിലീസിന് ഒരുങ്ങുമ്പോള്‍ അണിയറപ്രവര്‍ത്തകര്‍  അര്ജന്റീന ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിയ്ക്കായി ഒരു ട്രിബ്യുട്ട് വീഡിയോ പുറത്തിറക്കിയിരിക്കുകയാണ്. സിനിമയുടെ ചില ഭാഗങ്ങളും ലയണല്‍ മെസ്സിയുടെ ഫുട്‌ബോള്‍ പ്രകടനങ്ങളും കോര്‍ത്തിണക്കി കൊണ്ട് ഹരം നല്‍കുന്നതാണ് വീഡിയോ. ഗോപി സുന്ദറിന്റെ ഗാനം ദൃശ്യങ്ങള്‍ക്കനുയോജ്യമായി ചേര്‍ന്ന് നില്‍ക്കുന്നു. 'അന്നേയ്ക്കും ഇന്നേയ്ക്കും അവസാന ശ്വാസം വരേയും.. വാമോസ് അര്‍ജന്റീന!' എന്ന കാളിദാസ് ജയറാമിന്റെ വോയിസ് ഓവറും കേള്‍ക്കാം. വീഡിയോ ഇപ്പോള്‍ യൂട്യൂബിന്റെ ട്രെന്‍ഡിങ് ലിസ്റ്റില്‍ അഞ്ചാമതായി തരംഗമായിരിക്കുകയാണ്. 

കാളിദാസ് ജയറാമും ഐശ്വര്യ ലക്ഷ്മിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത് അശോകന്‍ ചരുവിലാണ്. ജോണ്‍ മന്ത്രിക്കലും മിഥുന്‍ മാനുവല്‍ തോമസും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം രണദിവെയും ചിത്രസംയോജനം  ലിജോ പോളും നിര്‍വഹിച്ചിരിക്കുന്നു. ഗോപി സുന്ദര്‍ സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നു. ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക്ക് ഉസ്മാനാണ് ചിത്രം നിര്‍മിച്ചിട്ടുള്ളത്. മ്യൂസിക്247നാണ് ഒഫീഷ്യല്‍ മ്യൂസിക് പാര്‍ട്ണര്‍.  


പ്രധാന വാർത്തകൾ
 Top