22 October Thursday

VIDEO: സാമൂഹ്യ മാധ്യമങ്ങളില്‍ ഹീറോയായി ഹ്രസ്വചിത്രം 'ആന്റിഹീറോ'

വെബ് ഡെസ്‌ക്‌Updated: Thursday Aug 20, 2020

സാമൂഹ്യ മാധ്യമങ്ങളില്‍ ഹീറോയായി 'ആന്റിഹീറോ' (ANTIHERO)  എന്ന ഹ്രസ്വ ചിത്രം. പേരിലുള്ളതുപോലെ 'ഉറുമ്പ് ' തന്നെയാണ് ഇതിലെ ഹീറോ അല്ലെങ്കില്‍ ഹീറോയാകാന്‍ ഉറുമ്പിനോളം ചെറുതായാലും മതിയെന്ന് പറയുകയാണ് 'ആന്റി ഹീറോ'. ആലപ്പുഴ വയലാര്‍ സ്വദേശിയായ സിദ്ധു ദാസ് ആണ് സംവിധായകന്‍.

നിലനില്‍പ്പിനായുള്ള പോരാട്ടം ലോകമാരംഭിച്ചപ്പോഴേയുണ്ട്. ഇവിടെ തങ്ങളുടെ ഭക്ഷത്തിനായി പൊരുതുന്ന  രണ്ട് ജീവികള്‍, അവയുടെ പോരാട്ടവും അതിജീവനവുമാണ് ആറുമിനിറ്റ്  ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ സിദ്ധുവും സുഹൃത്തുക്കളും ചേര്‍ന്ന്  പകര്‍ത്തിയിരിക്കുന്നത് . 2019 ഏപ്രിലില്‍ ആരംഭിച്ചതാണ്  ആന്റിഹീറോയുടെ ഷൂട്ട്. പൂര്‍ത്തിയാക്കിയത് 2020 മെയ് മാസത്തില്‍. 

ഉറുമ്പുകളുടെ ഓരോ ചലനങ്ങളും കൃത്യമായി നിരീക്ഷിച്ചാണ് ഓരോ ഷോട്ടും പകര്‍ത്തിയതെന്ന്  സിദ്ധു ദാസ് പറയുന്നു. കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായുള്ള സിദ്ധുവിന്റെ നിരീക്ഷണവും പ്രയത്‌നവുമുണ്ട്  ഈ മാക്രോ ഫാന്റസി ഹ്രസ്വ ചിത്രത്തിന് പിന്നില്‍. സുഹൃത്ത്  ആഷിന്‍ പ്രസാദും സിദ്ധു ദാസും ചേര്‍ന്നാണ്  ഛായാഗ്രഹണം.

 നിക്കോണ്‍ ബേസിക്  ക്യാമറ( ഡി3300) യിലും വണ്‍ പ്ലസ് സ്മാര്‍ട് ഫോണിലുമായാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതമാണ്  കഥപറച്ചിലിനെ ഏറെ ശ്രദ്ധേയമാക്കുന്നതും.  യുട്യൂബില്‍ 60,000 ത്തിലധികം പേര്‍  ഇതുവരെ ചിത്രം കണ്ട് കഴിഞ്ഞു. നടന്‍ കുഞ്ചാക്കോ ബോബനും ആന്റണി വര്‍ഗീസും, നീരജ് മാധവും വിനയ് ഫോര്‍ട്ടുമടക്കം
 സിനിമാ മേഖലയിലെ നിരവധിപേര്‍ അഭിനന്ദനമറിയിച്ച്  ഹ്രസ്വചിത്രം  ഫെയ്സ്ബുക്ക് പേജില്‍ പങ്കുവച്ചിട്ടുണ്ട്.

പശ്ചാത്തലസംഗീതം : യദു കൃഷ്ണ,  എഡറ്റിങ് :  വിഷ്ണു വിശ്വനാഥന്‍, മിക്സിങ് ആന്‍ഡ് മാസ്റ്റെറിങ്  : ആദി ശങ്കര്‍, കളറിങ്: വിഷ്ണു വി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top