Deshabhimani

'മുറ'യുടെ ടൈറ്റിൽ ട്രാക്ക് അനിരുദ്ധ് രവിചന്ദർ റിലീസ് ചെയ്തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 01, 2024, 03:16 PM | 0 min read

ചെന്നൈ >  കപ്പേളക്ക് ശേഷം മുസ്തഫ സംവിധാനം ചെയ്യുന്ന 'മുറ'യുടെ  ടൈറ്റിൽ സോങ് സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ സോഷ്യൽ മീഡിയ പേജിലൂടെ റിലീസ് ചെയ്തു. ക്രിസ്റ്റി ജോബിയാണ് സംഗീത സംവിധാനം നിരി‍ഹിത്തിരിക്കുന്നത്.  മുറയുടെ ഗാന രചനയും ആലാപനവും റൈക്കോ ആണ്.

സുരാജ് വെഞ്ഞാറമൂടും,  തഗ്സ് എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയനായ ഹ്രിദ്ധു ഹാറൂണുമാണ് മുറയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാലാ പാർവതി, കനി കുസൃതി, കണ്ണൻ നായർ, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യെദു കൃഷ്ണാ, വിഘ്‌നേശ്വർ സുരേഷ്, കൃഷ് ഹസ്സൻ, സിബി ജോസഫ് എന്നിവരാണ് മുറയിലെ മറ്റ് താരങ്ങൾ. 

ഉപ്പും മുളകും ഫെയിം സുരേഷ് ബാബുവാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. നിർമ്മാണം: റിയാ ഷിബു, എച്ച് ആർ പിക്ചേഴ്സ്, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ: റോണി സക്കറിയ, ഛായാഗ്രഹണം: ഫാസിൽ നാസർ, എഡിറ്റിംഗ്: ചമൻ ചാക്കോ, കലാസംവിധാനം: ശ്രീനു കല്ലേലിൽ, മേക്കപ്പ്: റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം: നിസാർ റഹ്മത്ത്, ആക്ഷൻ: പി സി സ്റ്റൻഡ്‌സ്, പ്രൊഡക്ഷൻ കൺട്രോളർ: ജിത്ത് പിരപ്പൻകോട്, പിആർഒ: പ്രതീഷ് ശേഖർ.



deshabhimani section

Related News

View More
0 comments
Sort by

Home