20 November Wednesday

ആൻഡ്രോയ്‌ഡ്‌ കുഞ്ഞപ്പന്‌ നായികയായി അരുണാചലുകാരി കെൻഡി സിർദോ

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2019

മൂൺഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള നിർമിച്ചു നവാഗതനായ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന കുഞ്ഞപ്പൻ വേർഷൻ 5.25 ഇൽ നായിക ആയി അരുണാചൽ സ്വദേശി കെൻഡി സിർദോ. സൗബിൻ ഷാഹിർ നായകനാകുന്ന ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25ലൂടെയാണ് അരുണാചൽ സ്വദേശിയായ കെൻഡി സിർദോ മലയാളത്തിലേക്കെത്തുന്നത്. ഹൈദരാബാദിൽ തീയറ്റർ ആർട്സിൽ ബിരുദാനന്തര ബിരുദം ചെയ്യുന്ന കെൻഡിയുടെ ആദ്യ സിനിമ കൂടിയാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25. മലയാളികളുടെ പ്രിയ നായിക മഞ്ജു വാര്യരോടൊപ്പം റിമ കല്ലിങ്കൽ, നമിത പ്രമോദ്, അപർണ ബാലമുരളി, ഐശ്വര്യ ലക്ഷ്മി എന്നീ നായികമാർ കൂടി ചേർന്നാണ്  പുതിയ നായികയെ മലയാളികൾക്ക് പരിചയപ്പെടുത്തി കൊടുത്തത്.


സൗബിൻ ഷാഹിറും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന  പേരിൽ എത്തുന്ന ഹ്യൂമനോയിടാണ് മറ്റൊരു പ്രധാന കഥാപാത്രമായെത്തുന്നത്. ബോളിവുഡ് സിനിമയിൽ സജീവമായിരുന്ന രതീഷിന്റെ മലയാളത്തിലെ ആദ്യത്തെ സിനിമയാണ് ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25 . പ്രശസ്തനായ ഛായാഗ്രാഹകൻ സാനു ജോൺ വർഗീസ് കാമറ കൈകാര്യം ചെയ്തിരിക്കുന്ന കുഞ്ഞപ്പൻ വേർഷൻ 5.25ന്റെ എഡിറ്റിംഗ് സൈജു ശ്രീധരനും സംഗീതം ബിജി ബാലുമാണ്. ബി കെ ഹരിനാരായണനും എ സി ശ്രീഹരിയും ആണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. കെന്റി സിർദോ, സൈജു കുറുപ്, മാല പാർവതി, മേഘ മാത്യു എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ആൻഡ്രോയിഡ് കുഞ്ഞപ്പന്റെ ഭാഗമായുണ്ട്. ജയദേവൻ ചക്കടാത് സൗണ്ട് ഡിസൈനും ജ്യോതിഷ് ശങ്കർ പ്രൊഡക്ഷൻ പ്രൊഡക്ഷൻ ഡിസൈനറുമായ ചിത്രം ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷനിലാണ്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top