21 November Thursday

"ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25' നവംബർ 8ന്‌ പ്രദർശനത്തിനെത്തും

വെബ് ഡെസ്‌ക്‌Updated: Monday Nov 4, 2019

മൂൺഷോട്ട്‌ എന്റർടെയിൻമെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള നിര്‍മിച്ച്‌ നവാഗതനായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 നവംബര്‍ 8ന്‌ പ്രദര്‍ശനത്തിനെത്തും. സൗബിന്‍ ഷാഹിറും സൂരജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം റഷ്യയിലെ സെന്റ്‌പീറ്റേഴ്‌സ്ബര്‍ഗിലും, കേരളത്തിലെ പയ്യൂന്നൂരിലുമായാണ്‌ ഷൂട്ടിങ്‌ പൂര്‍ത്തീകരിച്ചത്‌. ഒരു ഹ്യൂമനോയിഡിന്റെ കാഴ്ചപ്പാടിലൂടെ കുടുംബബന്ധങ്ങളെയും, സ്‌നേഹത്തെയും കുറിച്ചുള്ള അപൂര്‍വമായ കഥ പറയുന്ന ചിത്രമാണ്‌ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍.

ബോളിവുഡ് സിനിമയില്‍ സജീവമായിരുന്ന രതീഷിന്റെ മലയാളത്തിലെ ആദ്യത്തെ സിനിമയാണ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25. പ്രശസ്തനായ ഛായാഗ്രാഹകന്‍ സാനു ജോൺ വര്‍ഗീസ് കാമറ കൈകാര്യം ചെയ്ത ചിത്രത്തിന്റെ സംഗീതം നിർവഹിച്ചത്‌ ബിജി ബാലാണ്‌. ബി കെ ഹരിനാരായണനും എ സി ശ്രീഹരിയും ആണ് ഗാനരചന. കെന്റി സിര്‍ദോ, സൈജു കുറുപ്പ്‌, മാല പാര്‍വതി, മേഘ മാത്യു എന്നിങ്ങനെ വലിയ താരനിര ചിത്രത്തിൽ അണിനിരക്കുന്നു. ജയദേവന്‍ ചക്കടാത് സൗണ്ട്‌ ഡിസൈനറും ജ്യോതിഷ് ശങ്കര്‍ പ്രൊഡക്ഷന്‍ ഡിസൈനറുമാണ്.



 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top