23 August Friday

റിലീസിന്‌ മുമ്പേ അന്താരാഷ്‌ട്ര പുരസ്‌കാരം നേടി ടൊവിനോയും സലിം അഹമ്മദും; "ആൻഡ്‌ ദ ഓസ്‌കർ ഗോസ്‌ ടു''

വെബ് ഡെസ്‌ക്‌Updated: Monday Jun 10, 2019

റിലീസിനു മുൻപ് തന്നെ കൈനിറയെ പുരസ്കാരങ്ങളുമായി സലിം അഹ്മദിന്റെ ‘ആൻഡ് ദി ഓസ്കാർ ഗോസ് ടു.’ കാനഡയിലെ ആല്‍ബര്‍ട്ട ഫിലിം ഫെസ്റ്റിവലിലാണ് ചിത്രം പുരസ്കാരങ്ങൾ സ്വന്തമാക്കിയത്. ചിത്രത്തിലെ നായക കഥാപാത്രം അവതരിപ്പിച്ച ടൊവിനോ തോമസ് മികച്ച നടനായും സലിം അഹ്മദ് മികച്ച സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടു.

ആദാമിന്റെ മകന്‍ അബു, കുഞ്ഞനന്തന്റെ കട, പത്തേമാരി എന്നീ സിനിമകള്‍ക്ക് ശേഷം സലിം അഹമ്മദ് സംവിധാനം ചെയ്ത ചിത്രമാണ് ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു. ടൊവിനോ അവതരിപ്പിക്കുന്ന ഇസഹാക്ക് ഇബ്രാഹിം എന്ന ചലച്ചിത്ര സംവിധായകൻ്റെ നായികയായി എത്തുന്നത് അനു സിത്താരയാണ്. ഒരു മാധ്യമപ്രവര്‍ത്തകയുടെ റോളാണ് അനു സിത്താര അവതരിപ്പിക്കുക.


പ്രധാന വാർത്തകൾ
 Top