28 November Saturday

പാര്‍വതിയുടെ രാജി സ്വീകരിച്ചു; ബിനീഷ് കോടിയേരിയോട് 'അമ്മ' വിശദീകരണം തേടും

വെബ് ഡെസ്‌ക്‌Updated: Friday Nov 20, 2020

കൊച്ചി> നടന്‍ ബിനീഷ് കോടിയേരിയോട് വിശദീകരണം തേടാന്‍ അമ്മ യോഗത്തില്‍ തീരുമാനം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ സാഹചര്യത്തിലാണ് ബിനീഷിനോട് വിശദീകരണം തേടാന്‍ അമ്മ യോഗത്തില്‍ തീരുമാനമായത്.നടി പാര്‍വതി തിരുവോത്തിന്റെ രാജി സ്വീകരിച്ചതായും അമ്മ അറിയിച്ചു.

കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് മോഹന്‍ലാലും പങ്കെടുത്തു. ആക്രമിക്കപ്പെട്ട നടിയെ ചാനല്‍ അഭിമുഖത്തില്‍ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പരിഹസിച്ചെന്ന് ആരോപിച്ചായിരുന്നു നടി പാര്‍വതി രാജിക്കത്ത് നല്‍കിയത്.

അമ്മ സംഘടനയുടെ സാമ്പത്തിക ഭദ്രതയ്ക്കായി ഒരു സിനിമ നിര്‍മ്മിക്കാനും യോഗത്തില്‍ തീരുമാനമായി




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top