21 September Saturday

സൗബിന്റെ 'അമ്പിളി'; മൂന്നാമത്തെ ടീസറും പുറത്തിറങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2019

ഗപ്പിക്ക് ശേഷം ജോണ്‍പോള്‍ ജോര്‍ജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'അമ്പിളി' എന്ന ചിത്രത്തിന്റെ മൂന്നാമത്തെ ടീസറും എത്തി. അമ്പിളിയെന്ന ടൈറ്റില്‍ റോളില്‍ സൗബിന്‍ ഷാഹിര്‍ എത്തുന്ന ചിത്രത്തില്‍ നവീന്‍ നാസിമും തന്‍വി റാമുമാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ചിത്രം തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ജാഫര്‍ ഇടുക്കി, വെട്ടുകിളി പ്രകാശ്, നീന കുറുപ്പ്, ശ്രീലത നമ്പൂതിരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഇ4 എന്റര്‍ടെയ്ന്‍മെന്റ്‌സ്, അവ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍, മുകേഷ് ആര്‍ മേത്ത, എവി അനൂപ്, സിവി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' എന്ന സിനിമയുടെ എഡിറ്റര്‍ കിരണ്‍ ദാസ് ആണ് 'അമ്പിളി'യുടെ ചിത്രസംയോജനം നിര്‍വ്വഹിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് വിഷ്ണു വിജയ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നു. ശങ്കര്‍ മഹാദേവന്‍, ആന്റണി ദാസന്‍, ബെന്നി ദയാല്‍, സൂരജ് സന്തോഷ്, മധുവന്തി നാരായണ്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.
 


പ്രധാന വാർത്തകൾ
 Top