Deshabhimani

അജിത് ചിത്രം ‘വിടാമുയർച്ചി’ ടീസർ പുറത്ത്; 2025 പൊങ്കൽ റിലീസായി തീയറ്ററിലേക്ക്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 29, 2024, 08:46 AM | 0 min read

ചെന്നൈ > തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത വിടാമുയർച്ചിയുടെ ആദ്യ ടീസർ പുറത്ത്. ചിത്രം 2025 പൊങ്കൽ റിലീസായി തീയേറ്ററുകളിലെത്തുമെന്നും ടീസറിലൂടെ അറിയിച്ചിട്ടുണ്ട്. ആക്ഷൻ, ത്രിൽ, സസ്പെൻസ് എന്നിവക്ക് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ടീസർ സൂചിപ്പിക്കുന്നു. അജിത് , അർജുൻ, തൃഷ, റെജീന കസാൻഡ്ര എന്നിവരെ ടീസറിൽ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഉൾപ്പെടെയുള്ള, നേരത്തെ പുറത്ത് വന്ന പോസ്റ്ററുകളും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ നിർമ്മിക്കുന്ന ഈ വമ്പൻ ചിത്രത്തിൽ തൃഷ നായികാ വേഷം ചെയ്യുമ്പോൾ, അർജുൻ സർജ, ആരവ്, റെജീന കസാൻഡ്ര, നിഖിൽ, ദസാരഥി, ഗണേഷ് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. വിടാമുയർച്ചിയുടെ സാറ്റ്‌ലൈറ്റ് അവകാശം സൺ ടിവിയും ഒടിടി അവകാശം നെറ്റ്ഫ്ലിക്സും വമ്പൻ തുകയ്ക്കാണ് നേടിയെടുത്തത്.

ഓം പ്രകാശാണ്‌ സിനിമയുടെ ഛായാഗ്രഹണം-, സംഗീതം:- അനിരുദ്ധ് രവിചന്ദർ, എഡിറ്റിംഗ്:- എൻ ബി ശ്രീകാന്ത്,  കലാസംവിധാനം:- മിലൻ, സംഘട്ടന സംവിധാനം-: സുപ്രീം സുന്ദർ, വസ്ത്രാലങ്കാരം:- അനു വർദ്ധൻ, വിഎഫ്എക്സ്:- ഹരിഹരസുധൻ, സ്റ്റിൽസ്:- ആനന്ദ് കുമാർ, പിആർഒ: ശബരി.



deshabhimani section

Related News

View More
0 comments
Sort by

Home