13 May Thursday

‘ഐ ലൗ യൂ ചീഫ് മിനിസ്റ്റർ’; മുഖ്യമന്ത്രിയെ അഭിനന്ദിച്ച് ഐശ്വര്യ ലക്ഷ്‌മി

വെബ് ഡെസ്‌ക്‌Updated: Thursday Apr 29, 2021

കോവിഡിന്റെ രണ്ടാംതരം​ഗത്തിൽ കേരള സർക്കാർ നടപടികളെ അഭിനന്ദിച്ച് നടി ഐശ്വര്യ ലക്ഷ്‌മി. മുഖ്യമന്ത്രിയുടെ ഒരു  ട്വീറ്റ് പങ്കുവച്ചായിരുന്നു നടിയുടെ പരാമര്‍ശം. തനിക്ക് രാഷ്ട്രീയം ഇല്ല, പക്ഷേ പിണറായി വിജയൻ സർക്കാർ ഈ വിഷയം മികച്ച രീതിയിൽ തന്നെ കൈകാര്യം ചെയ്യുന്നുവെന്ന് താരം പറയുന്നു.



''എനിക്ക് മുഖ്യമന്ത്രിയെ ഇഷ്ടമാണ്. പ്രത്യേകിച്ച് എനിക്ക് രാഷ്ട്രീയാഭിമുഖ്യമില്ല. നമ്മുടെ സംസ്ഥാനത്ത് താങ്കള്‍ ചെയ്യുന്ന കാര്യങ്ങള്‍ മികച്ചതാണ്. എന്ന് അവസാനിക്കുമെന്ന് അറിയാത്ത ഈ ദുരിതകാലത്ത് താങ്കള്‍ ചെയ്യുന്ന കാര്യങ്ങള്‍ പ്രതീക്ഷയുടെ കിരണം നല്‍കുന്നു'' എന്നാണ് ഐശ്വര്യ ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിൽ കുറിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top