24 October Thursday

മലനിരകളിൽ മഞ്‌ജു; അഹർ ഫസ്‌റ്റ്‌ലുക്ക്‌ പോസ്‌റ്റർ

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2019

റോട്ടർഡാം ചലചിത്രമേളയിൽ ടൈഗർ പുരസ്കാരം നേടിയ എസ്. ദുർഗ്ഗക്കും ഈ വർഷത്തെ വെനീസ് മേളയിൽ മത്സരവിഭാഗത്തിൽ ഇടം പിടിച്ച ചോലക്കും ശേഷം, സനൽകുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് അഹർ (കയറ്റം). അപകടം നിറഞ്ഞ ഹിമാലയൻ മലനിരകളിലൂടെയുള്ള ട്രെക്കിംഗ് വിഷയമായ ഈ ചിത്രത്തിൽ മഞ്ജുവാര്യർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ജോസഫ് എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷം ചെയ്ത വേദ് വൈബ്സ്, പുതുമുഖം ഗൗരവ് രവീന്ദ്രൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഇവരെക്കൂടാതെ സുജിത് കോയിക്കൽ, രതീഷ് ഈറ്റില്ലം, ദേവനാരായണൻ, സോണിത് ചന്ദ്രൻ, ആസ്ത ഗുപ്ത, അഷിത, നന്ദു, ഭൂപേന്ദ്ര ഖുറാന എന്നിവരും മറ്റു വേഷങ്ങളിൽ എത്തുന്നു. പത്തു പാട്ടുകളിലൂടെ സംഗീതം അടിമുടി നിറഞ്ഞ ഈ സിനിമയുടെ ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നത് രതീഷ് ഈറ്റില്ലമാണ്. മലയാളത്തിനു പൂറമേ, ഈ സിനിമയ്ക്കായി രൂപപ്പെടുത്തിയ അഹർ സംസ എന്ന ഭാഷയിലും ഇതിലെ കഥാപാത്രങ്ങൾ സംസാരിക്കുന്നു. നിവ് ആർട്ട് മൂവീസ്, മഞ്ജു വാര്യർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ ഷാജി മാത്യു, അരുണ മാത്യു, മഞ്ജു വാര്യർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top