22 October Tuesday

ആവേശത്തിരയിളക്കി ആഹായിലെ വലിപ്പാട്ട്

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2019

വടംവലിയുടെ ആവേശം ബിഗ് സ്‌ക്രീനില്‍ എത്തിക്കുന്ന ''ആഹാ'' സിനിമയുടെ ടൈറ്റില്‍ സോങ് 'വലിപ്പാട്ടി 'ന് വന്‍ വരവേല്‍പ്പ്. യൂട്യൂബില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ലക്ഷക്കണക്കിന് പേരാണ് ഗാനം കണ്ടാസ്വദിച്ചത്‌

സോഷ്യല്‍ മീഡിയകളിലും പാട്ട് തരംഗമായിരിക്കയാണ്. പൃഥ്വിരാജാണ് തന്റെ ഫേസ് ബുക്ക് പേജിലൂടെ 'വലിപ്പാട്ട് 'പുറത്ത് വിട്ടത്. സിനിമയുടെ നായകന്‍ ഇന്ദ്രജിത് സുകുമാരനും ,യുവ ഗായകന്‍ കെ എസ് ഹരിശങ്കറും ചേര്‍ന്നാണ് പാടിയിരിക്കുന്നത് .  ഗാനരചന ആഭാസം സിനിമയുടെ സംവിധായകന്‍  കൂടിയായ ജുബിത് നമ്രദാണ്.

സംഗീതം സംവിധാനം എന്‍ജിനിയര്‍മാരായ  ആശിഷ് - ആകാശ് സഹോദരന്മാര്‍.    വടംവലിയുടെ ആവേശം ചോരാതെ തന്നെ സിംഫണി ഓര്‍ക്കസ്ട്ര, പോപ്പ്, റോക്ക് ,നാടന്‍ , അണ്‍പ്ലഗ്ഗ്ഡ് എന്നീ ശൈലികള്‍ ഉപയോഗിച്ചാണ് ഇതിന്റെ പശ്ചാത്തലത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.
 
ഇന്ദ്രജിത്ത് സുകുമാരനെ കേന്ദ്ര കഥാപാത്രമാക്കി പ്രശസ്ത എഡിറ്റര്‍ ബിബിന്‍ പോള്‍ സാമുവല്‍ ആദ്യമായ്  സംവിധാനം ചെയ്യുന്ന 'ആഹാ' യുടെ ചിത്രീകരണം ഒക്ടോബര്‍ ഒന്നിന് ആരംഭിക്കും. സാ സാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രേം എബ്രഹാമാണ് ചിത്രം നിര്‍മ്മിക്കുന്നത് .

സിനിമയോടൊപ്പം വടംവലി എന്ന സ്‌പോര്‍ട്ടിനെയും ഉയര്‍ത്തുക എന്ന ആഗ്രഹത്തോടെയാണ്  സിനിമ നിര്‍മ്മിക്കുന്നതെന്ന് നിര്‍മ്മാതാവ് പറയുന്നു.വടംവലിയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നത് ടോബിത് ചിറയാത്താണ്.

രാഹുല്‍ ബാലചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു .പ്രശസ്ത പിന്നണി ഗായിക സയനോര ഫിലിപ്പ്  ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.


 


പ്രധാന വാർത്തകൾ
 Top