30 November Monday

നടി പാർവതി നമ്പ്യാർ വിവാഹിതയായി

വെബ് ഡെസ്‌ക്‌Updated: Sunday Feb 2, 2020

നടി പാർവതി നമ്പ്യാർ വിവാഹിതയായി. വിനീത് മേനോൻ ആണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ കുടുംബാഗംങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

ലാൽ ജോസ് സംവിധാനം ചെയ്‌ത ഏഴ് സുന്ദര രാത്രികൾ എന്ന ചിത്രത്തിലൂടെയായിരുന്നു പാർവതി അഭിനയ രംഗത്തേക്ക് കടന്നുവന്നത്. രഞ്ജിത്ത് സംവിധാനം ചെയ്ത ലീലയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. പുത്തൻപണം, മധുരരാജ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ജയറാം നായകനായി എത്തിയ പട്ടാഭിരാമനിലാണ് പാർവതി ഒടുവിലായി അഭിനയിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top