04 October Wednesday

ചലച്ചിത്രതാരം അപൂര്‍വ ബോസ് വിവാ​ഹിതയായി

വെബ് ഡെസ്‌ക്‌Updated: Saturday May 6, 2023

instagram.com/apoorvabose07

നടി അപൂര്‍വ ബോസ് വിവാഹിതയായി. സുഹൃത്ത് ധിമന്‍ തലപത്രയാണ് വരന്‍. രജിസ്റ്റര്‍ വിവാഹമായിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങള്‍ അപൂര്‍വ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. കഴിഞ്ഞ വര്‍ഷം ജൂലൈയിലായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം.

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്‌ത മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെയാണ് അപൂര്‍വ സിനിമാ രം​ഗത്തെത്തുന്നത്. പ്രണയം, പദ്‌മശ്രീ ഡോക്ട‌ര്‍ സരോജ് കുമാര്‍, പകിട, പൈസ പൈസ, ഹേയ് ജൂഡ് എന്നീ ചിത്രങ്ങളിലും അപൂര്‍വ അഭിനയിച്ചിട്ടുണ്ട്. സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയില്‍  യൂനൈറ്റഡ് നേഷന്‍സ് എന്‍വിയോണ്‍മെന്റ് പ്രോഗ്രാം കമ്മ്യൂണിക്കേഷന്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുകയാണ് അപൂർവ്വ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top