24 October Thursday

ആരാധകരെ ആവേശത്തിലാഴ്ത്തി വിശാലിന്റെ 'ആക്ഷന്‍' ടീസര്‍

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2019

വിശാല്‍ നായകനാവുന്ന സുന്ദര്‍.സി ചിത്രം 'ആക്ഷ'ന്റെ ടീസര്‍ പുറത്തെത്തി. പേരു പോലെ തന്നെ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യമുള്ള സിനിമയുടെ 1.09 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറിന് വലിയ വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്.

ഗ്ലാമര്‍ രംഗങ്ങളും ചിത്രത്തിലുണ്ടെന്ന് ടീസര്‍ സൂചിപ്പിക്കുന്നു. തമന്നയും മലയാളി  താരം ഐശ്വര്യാ ലക്ഷ്മിയുമാണ് നായികമാര്‍. ഐശ്വര്യയുടെ തമിഴ് അരങ്ങേറ്റ ചിത്രമാണ് ആക്ഷന്‍

യോഗിബാബു, ആകാന്‍ഷ പുരി, കബീര്‍ ദുഹാന്‍ സിംഗ്, രാംകി തുടങ്ങിവരും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹിപ്ഹോപ് തമിഴയുടേതാണ് സംഗീതം. ഛായാഗ്രഹണം ഡുഡ്ലീ. അന്‍പറിവാണ് സംഘട്ടന സംവിധാനം. ഹിറ്റ് മേക്കേഴ്‌സായ ട്രൈഡന്റ് ആര്‍ട്‌സാണ്  'ആക്ഷ'ന്റെ നിര്‍മ്മാതാക്കള്‍.

 


പ്രധാന വാർത്തകൾ
 Top