20 September Friday

ആറാം തിരുകൽപ്പനയിൽ നിത്യ മേനോൻ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2019

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21ൽ പറയുന്ന 'Everyone has the right to life, liberty and the security of person.' എന്നതും, കൊല ചെയ്യരുത് എന്ന ആറാം തിരുകൽപനയും ഒന്ന് തന്നെ!
ഹൂ എന്ന സിനിമയ്ക്ക് ശേഷം അജയ് ദേവലോക കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ്‌ ആറാം തിരുകൽപന. സിനിമയിലെ സംഭാഷണങ്ങൾ ഒരുക്കുന്നത് ശ്യാം ശ്രീകുമാർ മേനോനാണ്.

മിഷൻ മംഗൾ, മിഷ്കിന്റെ സൈക്കോ എന്നീ സിനoമകൾക്ക് ശേഷം നിത്യാ മേനൻ അഭിനയിക്കുന്ന സിനിമയാണ് ആറാം തിരുകൽപന. നിത്യയുടെ അമ്പതാമത് സിനിമ കൂടിയാണ് ആറാം തിരുകൽപന. ഇഷ്കിലെ ആൽബി എന്ന ശക്തമായ പ്രതിനായകകഥാപാത്രത്തിന് ശേഷം ഷൈൻ ടോം ചാക്കോയുടെ കരുത്തുറ്റ കഥാപാത്രമായിരിക്കും ഇതിലെ പോലീസ് കഥാപാത്രം.

കോറിഡോർ സിക്സിന്റെ ബാനറിൽ നിർമ്മിക്കുന്ന ആറാം തിരുകൽപനയുടെ ഷൂട്ടിംഗ് ഒക്ടോബർ അവസാനം കോഴിക്കോട് തുടങ്ങും. മലബാറിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു മുഴുനീള ക്രൈം ത്രില്ലർ ചിത്രമാണ് ആറാം തിരുകല്പന.


പ്രധാന വാർത്തകൾ
 Top