23 January Wednesday

ആരാധകരെ ഞെട്ടിച്ച്‌ 9ന്റെ ട്രെയ്‌ലർ Video

വെബ് ഡെസ്‌ക്‌Updated: Wednesday Jan 9, 2019

കൊച്ചി > പൃഥ്വിരാജ് നായകനാകുന്ന സയൻസ് ഫിക്​ഷൻ ചിത്രം ‘9’ (നയൻ)ന്റെ ട്രെയ്‌ലറിന്‌ വമ്പിച്ച വരവേൽപ്പ്‌. റിലീസ്‌ ചെയ്‌ത്‌ മണിക്കൂറുകൾക്കുള്ളിൽ ട്രെയ്‌ലർ സാമൂഹ്യമാധ്യമങ്ങൾ ഏറ്റെടുത്തു. ദുൽഖർ നായകനായ ‘100 ഡെയ്സ് ഓഫ് ലവി’ന്‌ ശേഷം കമലിന്റെ മകൻ ജെനുസ് മൊഹമ്മദ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ്‌ ‘9’. പൃഥ്വിരാജ് പ്രൊഡക്‌ഷൻസും സോണി പിക്ച്ചേർസും ചേർന്നാണ് നിർമാണം.

ഹോളിവുഡ്‌ സിനിമകളോട്‌ കിടപിടിക്കുന്ന ദൃശ്യാവിഷ്‌കാരവുമായെത്തിയ ട്രെയ്‌ലർ ആരാധകർ അമ്പരപ്പോടെയാണ്‌ സ്വീകരിച്ചത്‌. പൃഥ്വിക്കൊപ്പം മംമ്ത മോഹൻദാസ്, പ്രകാശ്‌ രാജ്‌, വാമിഖ, ബാലതാരം അലോക് എന്നിവരും അണിനിരക്കുന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഭൂരിഭാഗവും ഹിമാചൽ പ്രദേശിലാണ്‌.

സംവിധായകൻ ജെനുസ് തന്നെ തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദ് രാമാനുജമാണ്‌. സംഗീതം‐ ഷാൻ റഹ്മാൻ, ചിത്രസംയോജനം‐ ഷമീർ മൊഹമ്മദ്, കല‐ ഗോകുൽ ദാസ്, പശ്ചാത്തലസംഗീതം‐ ശേഖർ മേനോ‍ൻ, വസ്ത്രാലങ്കാരം‐ സമീറ സനീഷ് എന്നിവരും ചിത്രത്തിന്റെ പിന്നണിയിലുണ്ട്‌.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top