തിരുവനന്തപുരം> സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബർ എട്ടു മുതൽ 15 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 28ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള എൻട്രികൾ ക്ഷണിച്ചതായി സാംസ്കാരിക മന്ത്രി സജി ചെറിയാൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. മേളയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിനുള്ള സിനിമകൾ ഓൺലൈനായി സമർപ്പിക്കാം. അവസാന തീയതി സെപ്തംബർ 11 ആണ്.
2022 സെപ്റ്റംബർ ഒന്നിനും 2023 ആഗസ്‌ത് 31നുമിടയിൽ നിർമ്മാണം പൂർത്തിയാക്കിയ ചിത്രങ്ങളാണ് പരിഗണിക്കുക. iffk.in എന്ന വെബ്‌സൈറ്റ് മുഖേനയാണ് എൻട്രികൾ സമർപ്പിക്കേണ്ടത്. അന്താരാഷ്ട്ര മത്സസര വിഭാഗം, ഇന്ത്യൻ സിനിമ നൗ, മലയാളം സിനിമ റ്റുഡേ എന്നീ വിഭാഗങ്ങളിലേക്കാണ് എൻട്രികൾ സമർപ്പിക്കേണ്ടത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..