Deshabhimani

ആർബിഐയിൽ
ഓഫീസ് അറ്റൻഡന്റ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 05, 2021, 05:25 PM | 0 min read

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരത്ത് 26 അടക്കം 841 ഒഴിവുണ്ട്. ഏപ്രിൽ ഒമ്പതിനും പത്തിനുമായി നടക്കുന്ന ഓൺലൈൻ പരീക്ഷയുടെയും ഭാഷാപരിജ്ഞാനപരീക്ഷയുടെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
പ്രായം: 18–--25. നിയമാനുസൃത ഇളവ്‌ ലഭിക്കും. യോഗ്യത: പത്താം ക്ലാസ്. 2021 ഫെബ്രുവരി ഒന്നിനുമുമ്പ് ബിരുദമോ അതിനുമുകളിലുള്ള യോഗ്യതകളോ നേടരുത്. അപേക്ഷിക്കുന്ന ഓഫീസ് പരിധിയിലെ പ്രാദേശികഭാഷ അറിയണം. ഓൺലൈൻ പരീക്ഷയിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്നവരാണ് ഭാഷാപരിജ്ഞാന പരീക്ഷയ്ക്ക് പങ്കെടുക്കേണ്ടത്‌. അതത് സംസ്ഥാനങ്ങളിലെ ഔദ്യോഗികഭാഷയിലുള്ള അറിവാണ് ഭാഷാപരിജ്ഞാന പരീക്ഷയിൽ അളക്കുക. അതിനുശേഷം രേഖാ പരിശോധനയും ആരോഗ്യക്ഷമതാ പരിശോധനയുമുണ്ടാകും. വിശദവിവരം www.rbi.org.in എന്ന വെബ്സൈറ്റിൽ. ഈ വെബ്സൈറ്റ് വഴി അപേക്ഷിക്കാം. ഏതുസംസ്ഥാനത്തെ ഓഫീസിലേക്കാണ് അപേക്ഷിക്കുന്നതെന്ന് വ്യക്തമാക്കണം.   അവസാന തിയതി മാർച്ച് 15.


deshabhimani section

Related News

View More
0 comments
Sort by

Home