പട്ടികവർഗ ആദിവാസി വിഭാഗക്കാര്‍ക്ക് ഫോറസ്റ്റ് വാച്ചര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: കോട്ടയം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ വനം വകുപ്പില്‍ ഫോറസ്റ്റ് വാച്ചര്‍ (പട്ടികവര്‍ഗ്ഗ ആദിവാസി വിഭാഗം- കാറ്റഗറി നമ്പര്‍ 120/2025) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ആദിവാസികള്‍ക്ക് വേണ്ടിയുള്ള പ്രത്യേക നിയമനപദ്ധതി പ്രകാരം കോട്ടയം, തൃശൂര്‍ ജില്ലകളിലെ വനാതിര്‍ത്തിയിലോ വനത്തിലോ ഉള്ള ആദിവാസി സെറ്റില്‍മെന്റുകളില്‍ താമസിക്കുന്ന ആരോഗ്യവാന്മാരും സാക്ഷരരുമായ ആദിവാസി പട്ടികവര്‍ഗവിഭാഗത്തില്‍പ്പെട്ട യുവാക്കക്കാണ് അപേക്ഷിക്കാം. കോഴിക്കോട് ജില്ലയിലെ ഒഴിവിലേക്ക് സ്ത്രീകൾക്കാണ് അവസരം.
അപേക്ഷകള്‍ വിജ്ഞാപനത്തില്‍ നല്‍കിയിട്ടുള്ള മാതൃകയില്‍ വെളളക്കടലാസില്‍ തയ്യാറാക്കി അതാത് പിഎസ്‍സി ജില്ലാ ഓഫീസുകളിലേയ്ക്കാണ് അയയ്‌ക്കേണ്ടത്. അപേക്ഷയുടെ മാതൃക, അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകള്‍ എന്നിവയ്ക്ക് വിജ്ഞാപനം കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 16 ബുധനാഴ്ച രാത്രി 12 മണി വരെ.
0 comments