Deshabhimani

പൊലീസ് കോൺസ്റ്റബിൾ എക്സൈസ് ഓഫീസർ; പിഎസ്‍സി വിജ്ഞാപനം ഉടൻ

psc
വെബ് ഡെസ്ക്

Published on Dec 31, 2024, 09:53 AM | 3 min read

തിരുവനന്തപുരം > കേരള പൊലീസിലെ വിവിധ ബറ്റാലിയനുകളിൽ പൊലീസ് കോൺസ്റ്റബിൾ (ട്രെയിനി) (ആംഡ് പൊലീസ് ബറ്റാലിയൻ), എക്സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസർ  (ട്രെയിനി) (പാർട്ട് 1, 2) (നേരിട്ടും തസ്തികമാറ്റവും) ഉൾപ്പെടെ 69 കാറ്റഗറികളിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പിഎസ്‍സി യോ​ഗം തീരുമാനിച്ചു. ജനറൽ റിക്രൂട്ട്മെന്റ് സംസ്ഥാനതലം, ജില്ലാതലം, എൻസിഎ റിക്രൂട്ട്മെന്റ് ജില്ലാതലം, സ്പെഷ്യൽ റിക്രൂട്ട്മെന്റ് സംസ്ഥാനതലം, സ്പെഷ്യൽ റിക്രൂട്ട്മെന്റ്  ജില്ലാതലം, എന്നിങ്ങനെ വിവിധ വിഭാ​ഗങ്ങളിലാണ് വിജ്ഞാപനം.

പ്രധാന തസ്തികകൾ: ജനറൽ റിക്രൂട്ട്മെന്റ്  സംസ്ഥാനതലം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രൊഫ. ഇൻ സൈക്യാട്രി, ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിൽ പ്രൊഫസർ ഇൻ അനാട്ടമി, ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിൽ പ്രൊഫസർ ഇൻ സർജറി, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ഇലക്ട്രോണിക്സ് എൻജിനിയറിങ് (ഗവ.പോളിടെക്നിക് കോളേജുകൾ), തദ്ദേശവകുപ്പിൽ (ഗ്രൂപ്പ് 4 പ്ലാനിങ് വിങ്) അസിസ്റ്റന്റ് ടൗൺപ്ലാനർ, തദ്ദേശവകുപ്പിൽ (ഗ്രൂപ്പ് 3 എൽഐഡിഇ സബ്ഗ്രൂപ്പ് (എ) സിവിൽ വിങ്) അസിസ്റ്റന്റ് എൻജിനിയർ (ഡിപ്പാർട്ട്മെന്റൽ ക്വോട്ട), ജനറൽ സർവീസിൽ ഡിവിഷണൽ അക്കൗണ്ടന്റ് (നേരിട്ടും തസ്തികമാറ്റവും), നിയമ വകുപ്പിൽ (ഗവ. സെക്രട്ടറിയറ്റ്) ലീഗൽ അസിസ്റ്റന്റ് ഗ്രേഡ് 2 (നേരിട്ടും തസ്തികമാറ്റവും), മെഡിക്കൽ വിദ്യാഭ്യാസ സർവീസിൽ ആർട്ടിസ്റ്റ് ഫോട്ടോഗ്രാഫർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ മെഡിക്കൽ റെക്കോഡ് ലൈബ്രേറിയൻ ഗ്രേഡ് 2, പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ കം ഡ്രൈവർ (വാർഡർ ഡ്രൈവർ) (നേരിട്ടും തസ്തികമാറ്റവും), തദ്ദേശവകുപ്പിൽ (ഗ്രൂപ്പ് 3 എൽഐഡിഇ സബ്ഗ്രൂപ്പ് (എ) സിവിൽ വിങ്), സെക്കൻഡ് ഗ്രേഡ് ഡ്രാഫ്ട്സ്മാൻ/സെക്കൻഡ് ഗ്രേഡ് ഓവർസിയർ, സംസ്ഥാന ജലഗതാഗത വകുപ്പിൽ വെൽഡർ,  സംസ്ഥാന പട്ടികജാതി/വർഗ വികസന കോർപറേഷൻ ലിമിറ്റഡിൽ ട്രേസർ.

ജനറൽ റിക്രൂട്ട്മെന്റ്  ജില്ലാതലം: വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (ഹിന്ദി) (തസ്തികമാറ്റവും), പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (നാച്ചുറൽ സയൻസ്) മലയാളം മീഡിയം (തസ്തികമാറ്റം),  വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (ഫിസിക്കൽ സയൻസ്) മലയാളം മീഡിയം (തസ്തികമാറ്റം), വിവിധ ജില്ലകളിൽ ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് ഗ്രേഡ് 2/സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ് 2, വിവിധ ജില്ലകളിൽ തദ്ദേശ വകുപ്പിൽ ലൈബ്രേറിയൻ ഗ്രേഡ് 4 ആൻഡ് കൾച്ചറൽ അസിസ്റ്റന്റ്, വിവിധ ജില്ലകളിൽ ഭാരതീയ ചികിത്സാ വകുപ്പിൽ നഴ്സ് ഗ്രേഡ് 2 (ആയുർവേദ), എറണാകുളം ജില്ലയിൽ ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഇലക്ട്രീഷ്യൻ. 10. തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി),  വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ് (തസ്തികമാറ്റം).

സ്പെഷ്യൽ റിക്രൂട്ട്മെന്റ് സംസ്ഥാനതലം: പൊലീസ് സർവീസിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ട്രെയിനി (ടെലികമ്യൂണിക്കേഷൻസ്) (പട്ടികവർഗം). സ്പെഷ്യൽ റിക്രൂട്ട്മെന്റ് ജില്ലാതലം: കോഴിക്കോട് ജില്ലയിൽ വിവിധ വകുപ്പുകളിൽ ക്ലർക്ക് (പട്ടികജാതി/വർ​ഗം), കോഴിക്കോട് ജില്ലയിൽ എൻസിസി/സൈനികക്ഷേമ വകുപ്പിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് (വിമുക്തഭടൻമാർ മാത്രം, പട്ടികവർ​ഗം), എറണാകുളം ജില്ലയിൽ അച്ചടി വകുപ്പിൽ ബൈൻഡർ ഗ്രേഡ് 2 (പട്ടികവർ​ഗം).അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 29.

സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും
വിവിധ ജില്ലകളിൽ വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് (535/2023), ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡിൽ ടെക്നിക്കൽ സൂപ്പർവൈസർ (693/2023)  എന്നീ തസ്തികകളിൽ സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും.

ചുരുക്കപ്പട്ടിക ഉടൻ

പൊലീസ് സർവീസിൽ (ഫോറൻസിക് സയൻസ് ലബോറട്ടറി) സയന്റിഫിക് ഓഫീസർ (കെമിസ്ട്രി, 633/2023), ആരോഗ്യ വകുപ്പിൽ മെഡിക്കൽ റെക്കോഡ്സ് ലൈബ്രേറിയൻ ഗ്രേഡ് 2 (582/2023), ആരോഗ്യ വകുപ്പിൽ ജനറൽ ഫിസിയോതെറാപ്പിസ്റ്റ് ( 524/2023), കോളേജ് വിദ്യാഭ്യാസ വകുപ്പിൽ ജൂനിയർ ലക്ചറർ ഇൻ സ്കൾപ്ചർ (297/2023), വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഫാഷൻ ഡിസൈൻ ആൻഡ് ടെക്നോളജി)( 645/2023), വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ടെക്നീഷ്യൻ മെഡിക്കൽ ഇലക്ട്രോണിക്സ്) ( 649/2023), വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ലിഫ്റ്റ് ആൻഡ് എസ്കലേറ്റർ) ( 653/2023), വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്) ( 652/2023),  വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഇൻസ്ട്രുമെന്റ് മെക്കാനിക്) ( 662/2023),  വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (പ്ലാസ്റ്റിക് പ്രോസസിങ് ഓപ്പറേറ്റർ) ( 647/2023), സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ലിമിറ്റഡിൽ പ്രൊഡക്ഷൻ അസിസ്റ്റന്റ് (ഈഴവ/തിയ്യ/ബില്ലവ) ( 277/2023),  സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിൽ പ്രയോറിറ്റി സെക്ടർ ഓഫീസർ (ജനറൽ കാറ്റഗറി, 432/2023) തസ്തികളിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.

റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും

പൊലീസ് സർവീസ് വകുപ്പിൽ ഫോട്ടോഗ്രാഫർ (668/2022) തസ്തികയിലേക്ക്  റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും.



deshabhimani section

Related News

0 comments
Sort by

Home