പിഎസ്‍സി: 61 കാറ്റഗറിയിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കും

തിരുവനന്തപുരം: കേരള പൊലീസ് സർവീസിൽ സ്‌പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് (എസ്ബിസിഐഡി), കേരള സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് ഹൗസിങ് ഫെഡറേഷൻ ലിമിറ്റഡിൽ (ഹൗസ്‌ഫെഡ്) പ്യൂൺ (പാർട്ട് 2- സൊസൈറ്റി കാറ്റഗറി), കേരള വാട്ടർ അതോറിറ്റിയിൽ ഓവർസീയർ ഗ്രേഡ് 3 (വകുപ്പുതല ജീവനക്കാർക്ക് മാത്രം), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ സർജിക്കൽ ഗ്യാസ്‌ട്രോഎന്ററോളജി, അനാട്ടമി, ജനിറ്റോ യൂറിനറി സർജറി (യൂറോളജി), മെഡിക്കൽ ഓങ്കോളജി, ആരോഗ്യ വകുപ്പിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തുടങ്ങി 61 തസ്തികയിലേക്ക് സംസ്ഥാന, ജില്ലാ തലങ്ങളിൽ സ്‌പെഷ്യൽ, എൻസിഎ റിക്രൂട്ട്‌മെന്റ് എന്നിവയിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ ചൊവ്വാഴ്ച ചേർന്ന് പിഎസ്‍സി യോഗം തീരുമാനിച്ചു.
അഭിമുഖം
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ജനറൽ സർജറി (വിശ്വകർമ) ( 531/2024), അസിസ്റ്റന്റ് പ്രൊഫസർ ഇൻ ജനറൽ മെഡിസിൻ (ധീവര) ( 627/2024), അസിസ്റ്റന്റ് പ്രൊഫസർ ഇൻ കാർഡിയോളജി (മുസ്ലിം) ( 400/2024) തസ്തികകളിലേക്ക് അഭിമുഖം നടത്തും.
ചുരുക്കപട്ടിക
കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ അസിസ്റ്റന്റ് എൻജിനിയർ (ഇലക്ട്രിക്കൽ) (കാറ്റഗറി നമ്പർ 070/2024) ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.
സാധ്യതാപട്ടിക
കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ ഓവർസീയർ ഗ്രേഡ് 2 (മെക്കാനിക്കൽ) ( 036/2024), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ - ടർണിങ് ( 196/2024), ആലപ്പുഴ, വയനാട് ജില്ലകളിൽ വിവിധ വകുപ്പുകളിൽ ബൈൻഡർ ഗ്രേഡ് 2 (എൽസി/എഐ, മുസ്ലിം) ( 121/2024, 122/2024) എന്നീ തസ്തികയിലേക്ക് സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും.
0 comments