Deshabhimani

പിഎസ്‍സി: വിവിധ തസ്തികകളിലേക്ക് അഭിമുഖം

KERALA PSC
വെബ് ഡെസ്ക്

Published on Jul 03, 2025, 07:16 PM | 2 min read

തിരുവനന്തപുരം: പബ്ലിക് സർവീസ് കമീഷൻ വിവിധ തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നു. തിരുവനന്തപുരം ജില്ലയിൽ മുനിസിപ്പൽ കോമൺ സർവീസസിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 571/2014) തസ്തികയിലേക്ക് ജൂലൈ 8, 10, 11 തീയതികളിൽ പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾ ക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്.


മലപ്പുറം ജില്ലയിൽ മുനിസിപ്പൽ കോമൺ സർവീസസിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 137/2015) തസ്തികയിലേക്കുള്ള കൂട്ടിച്ചേർക്കൽ വിജ്ഞാപനത്തിൽ ഉൾപ്പെട്ടവർക്ക് ജൂലൈ 8, 10 തീയതികളിൽ പിഎസ്‍സി കോഴിക്കോട് മേഖലാ ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്.


വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (റഫ്രീജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് ടെക്‌നീഷ്യൻ) (കാറ്റഗറി നമ്പർ 665/2023) തസ്തികയിലേക്ക് ജൂലൈ 8, 10, 11 തീയതികളിൽ പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾ ക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ 0471 2546446 എന്ന നമ്പറിൽ ബന്ധപ്പെടണം.


ഹാർബർ എഞ്ചിനീയറിങ് വകുപ്പിൽ അസിസ്റ്റന്റ് എഞ്ചിനീയർ (ഇലക്ട്രിക്കൽ) (കാറ്റഗറി നമ്പർ 123/2023) തസ്തികയിലേക്കുള്ള അവസാനഘട്ട അഭിമുഖം ജൂലൈ 8, 10 തീയതികളിൽ പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്.

ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ റിസർച്ച് അസിസ്റ്റന്റ് (കെമിസ്ട്രി) (കാറ്റഗറി നമ്പർ 570/2023) തസ്തികയിലേക്ക് ജൂലൈ 8, 10 തീയതികളിൽ പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 1 സി വിഭാഗവുമായി ബന്ധപ്പെടണം (0471 2546325).


ആരോഗ്യ വകുപ്പിൽ ജനറൽ ഫിസിയോതെറാപ്പിസ്റ്റ് (കാറ്റഗറി നമ്പർ 524/2023) തസ്തികയിലേക്ക് ജൂലൈ 8, 10, 11 തീയതികളിൽ പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജി ആർ 1 സി വിഭാഗവുമായി ബന്ധപ്പെടണം (0471 2546325).


അച്ചടി വകുപ്പിൽ ഓഫ്‌സെറ്റ് പ്രിന്റിങ് മെഷീൻ ഓപ്പറേറ്റർ ഗ്രേഡ് 2 (ധീവര) (കാറ്റഗറി നമ്പർ 607/2023) തസ്തികയിലേക്ക് ജൂലൈ എട്ടിന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ജി ആർ. 5 വിഭാഗവുമായി ബന്ധപ്പെടണം (0471 2546439).


കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) (കാറ്റഗറി നമ്പർ 76/2024, 102/2024-എൽസി/എഐ, 103/2024-മുസ്ലീം) തസ്തികയുടെ മാറ്റിവച്ച അഭിമുഖം 2025 ജൂലൈ എട്ടിന് പിഎസ്‍സി കൊല്ലം ജില്ലാ ഓഫീസിൽ വച്ച് നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് കൊല്ലം ജില്ലാ ഓഫീസുമായി ബന്ധപ്പെടണം (0474 2743624).



deshabhimani section

Related News

View More
0 comments
Sort by

Home