പിഎസ്‍സി: ഒഎംആർ പരീക്ഷാ കേന്ദ്രത്തിൽ മാറ്റം

തിരുവനന്തപുരം: ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 447/2023) തസ്തികയിലേക്ക് ജൂൺ 21ന് ഉച്ച 1.30 മുതൽ 3.30 വരെ നടക്കുന്ന പരീക്ഷ കേന്ദ്രങ്ങളിൽ മാറ്റം. കോഴിക്കോട് ജില്ലയിലെ ബേപ്പൂർ ജിഎച്ച്എസ്എസിലെ സെന്റർ നമ്പർ ഒന്നിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1096958 മുതൽ 1097157 വരെയുള്ള ഉദ്യോഗാർത്ഥികൾ കോഴിക്കോട് കൊളത്തറ, ഫറോക്ക്, ചെറുവണ്ണൂർ ജിവിഎച്ച്എസ്എസിലെ സെന്റർ നമ്പർ ഒന്നിലും ജിഎച്ച്എസ്എസിലെ സെന്റർ നമ്പർ രണ്ടിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1097158 മുതൽ 1097357 വരെയുള്ള ഉദ്യോഗാർത്ഥികൾ ചെറുവണ്ണൂർ ജിവിഎച്ച്എസ്എസിലെ സെന്റർ നമ്പർ രണ്ടിലും ഹാജരായി പരീക്ഷയെഴുതേണ്ടതാണ്.
അഭിമുഖം
കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ യുപി സ്‌കൂൾ ടീച്ചർ (മലയാളം മീഡിയം) (കാറ്റഗറി നമ്പർ 707/2023) തസ്തികയിലേക്ക് ജൂൺ 26, 27 തീയതികളിൽ പിഎസ്‍സി കൊല്ലം മേഖലാ ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ പിഎസ്‍സി കൊല്ലം ജില്ലാ ഓഫീസുമായി ബന്ധപ്പെടണം (0474 2743624).
ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്‌സ് വകുപ്പിൽ അസിസ്റ്റന്റ് ഡയറക്ടർ (കാറ്റഗറി നമ്പർ 630/2023) തസ്തികയിലേക്ക് ജൂൺ 25, 26, 27 തീയതികളിൽ പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജി ആർ 8 വിഭാഗവുമായി ബന്ധപ്പെടണം (0471 2546440).
പ്രമാണപരിശോധന
വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ആർക്കിടെക്ചറൽ ഡ്രാഫ്ട്‌സ്മാൻ) (കാറ്റഗറി നമ്പർ 651/2023), ജൂനിയർ ഇൻസ്ട്രക്ടർ (സ്റ്റെനോഗ്രാഫർ സെക്രട്ടേറിയൽ അസിസ്റ്റന്റ്-ഇംഗ്ലീഷ്) (കാറ്റഗറി നമ്പർ 667/2023) തസ്തികകളുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ പ്രമാണപരിശോധന പൂർത്തിയാക്കാത്തവർക്ക് ജൂൺ 21ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. വിശദവിവരങ്ങൾക്ക് ജി ആർ. 9 വിഭാഗവുമായി ബന്ധപ്പെടണം (0471 2546446).
ഒഎംആർ പരീക്ഷ
ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (ജൂനിയർ) ഹിന്ദി (കാറ്റഗറി നമ്പർ 128/2024) തസ്തികയിലേക്ക് ജൂൺ 30ന് രാവിലെ 7.15 മുതൽ 9.15 വരെ ഒഎംആർ പരീക്ഷ നടത്തും. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുക്കേണ്ടതാണ്.
അർഹതാനിർണ്ണയപരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിൽ സർവ്വീസിലിരിക്കുന്ന അറ്റൻഡർമാരിൽ നിന്നും തസ്തികമാറ്റം വഴി ജൂനിയർ അസിസ്റ്റന്റുമാരായി നിയമനം നടത്തുന്നതിനുവേണ്ടിയുളള അർഹതാനിർണ്ണയപരീക്ഷയുടെ (എലിജിബിലിറ്റി പരീക്ഷ) ഫലം (കാറ്റഗറി നമ്പർ 04/2025) പ്രസിദ്ധീകരിച്ചത് പിഎസ്‍സി വെബ്‌സൈറ്റിൽ ലഭിക്കും.
0 comments