Deshabhimani

പിഎസ്‍സി: പരീക്ഷാതിയതിയിൽ മാറ്റം

PSC
വെബ് ഡെസ്ക്

Published on Jun 22, 2025, 08:26 AM | 2 min read

തിരുവനന്തപുരം : പിഎസ്‍സി ഒഎംആർ പരീക്ഷാതിയതിയിൽ മാറ്റം. ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് ഗ്രേഡ് 2/ സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 741/2024) തസ്തികയിലേക്ക് ജൂലൈ 9 ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന ഒഎംആർ പരീക്ഷ ജൂലൈ 31 ലേക്ക് മാറ്റിവച്ചു.


ബിരുദതല പൊതുപ്രാഥമികാപരീക്ഷാകേന്ദ്രത്തിൽ മാറ്റം


ബിരുദതല പൊതുപ്രാഥമിക പരീക്ഷയുടെ രണ്ടാംഘട്ടമായി ജൂൺ 28 ന് ഉച്ചയ്ക്കുശേഷം 01.30 മുതൽ 03.15 വരെ നടത്തുന്ന ഒഎംആർ പരീക്ഷയ്ക്ക് കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ ഗവ.ഗേൾസ് എച്ച്എസിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1391370 മുതൽ 1391569 വരെയുള്ള ഉദ്യോഗാർഥികൾ കോട്ടയം സംക്രാന്തി സമീപം പെരുമ്പായിക്കാട് പാറമ്പുഴ ഹോളി ഫാമിലി എച്ച്എസിൽ ഹാജരായി പരീക്ഷയെഴുതേണ്ടതാണ്.


അഭിമുഖം


പത്തനംതിട്ട ജില്ലയിൽ വിദ്യാഭ്യസ വകുപ്പിൽ യുപി സ്കൂൾ ടീച്ചർ (കാറ്റഗറി നമ്പർ 707/2023) തസ്തികയിലേക്ക് ജൂൺ 25, 26, 27 തിയതികളിൽ പിഎസ്‍സി പത്തനംതിട്ട, കൊല്ലം ജില്ലാ ഓഫീസുകളിൽ വച്ചും ജൂൺ 25, 26 തിയതികളിൽ പിഎസ്‍സി കൊല്ലം മേഖലാ ഓഫീസിൽ വച്ചും രാവിലെ 9.30 നും ഉച്ചയ്ക്ക് 12നും അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്കുളള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ഉദ്യോഗാർഥികളുടെ പ്രൊഫൈലിൽ ലഭിക്കും. അന്വേഷണങ്ങൾക്ക് 0468 2222665 എന്ന നമ്പറിൽ ബന്ധപ്പെടണം.


പ്രമാണപരിശോധന


പൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പിൽ ലക്ചറർ ഇൻ കെമിസ്ട്രി (കാറ്റഗറി നമ്പർ 383/2022) (തസ്തികമാറ്റം മുഖേന) തസ്തികയിലേക്ക് ജൂൺ 23നും ലക്ചറർ ഇൻ പ്ലാനിങ് മാനേജ്മെന്റ് ആൻഡ് ഫീൽഡ് ഇന്ററാക്ഷൻ (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 379/2022) തസ്തികയിലേക്ക് ജൂൺ 25 നും രാവിലെ 10.30 ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും. ഉദ്യോഗാർഥികൾക്കുളള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. സംശയനിവാരണത്തിനായി ജിആർ 2 എ വിഭാഗവുമായി ബന്ധപ്പെടണം (0471 2546447).


കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ ഓവർസിയർ ഗ്രേഡ് 2 (മെക്കാനിക്കൽ) (കാറ്റഗറി നമ്പർ 36/2024) തസ്തികയുടെ സാധ്യതാപട്ടികയിലുൾപ്പെട്ടവരിൽ പ്രമാണപരിശോധന പൂർത്തിയാക്കാത്തവർക്ക് ജൂൺ 24, 25 തിയതികളിൽ പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും. ഉദ്യോഗാർഥികൾക്കുളള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. വിശദവിവരങ്ങൾക്ക് ഇആർ 16 വിഭാഗവുമായി ബന്ധപ്പെടണം (0471 2546509).


ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ദ്രവ്യഗുണ (കാറ്റഗറി നമ്പർ 258/2024 എൽസി/എഐ) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ പ്രമാണപരിശോധന പൂർത്തിയാക്കാത്തവർക്ക് ജൂൺ 24 ന് രാവിലെ 10.30 ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും. ഉദ്യോഗാർഥികൾക്കുളള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജിആർ 1 സി വിഭാഗവുമായി ബന്ധപ്പെടണം (0471 2546325).


ഒഎംആർ പരീക്ഷ


ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ഫിസിക്സ് (കാറ്റഗറി നമ്പർ 507/2024) തസ്തികയിലേക്ക് ജൂൺ 30ന് രാവിലെ 7.15 മുതൽ 9.15 വരെ ഒഎംആർ പരീക്ഷ നടത്തും. ഉദ്യോഗാർഥികൾ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കേണ്ടതാണ്.




deshabhimani section

Related News

View More
0 comments
Sort by

Home