66 തസ്തികകളിലേക്ക് പിഎസ്‍സി വിജ്ഞാപനം

KERALA PSC
വെബ് ഡെസ്ക്

Published on Dec 02, 2025, 03:01 PM | 2 min read


തിരുവനന്തപുരം: വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്, സിവിൽ പൊലീസ് ഓഫീസർ (പുരുഷൻ/വനിത), ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ട്രെയിനി), സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) ഉൾപ്പെടെ 66 തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പിഎസ്‍സി യോഗം തീരുമാനിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2026 ജനുവരി 14.

പ്രധാന തസ്തികകൾ


ജനറൽ റിക്രൂട്ട്മെന്റ് സംസ്ഥാനതലം: പൊലീസ് വകുപ്പിൽ വുമൺ പൊലീസ് കോൺസ്റ്റബിൾ (വുമൺ പൊലീസ് ബറ്റാലിയൻ), ഫയർ ആൻഡ് റെസ്ക്യൂ സർവീസസിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ട്രെയിനി), ഫയർ ആൻഡ് റെസ്ക്യൂ സർവീസസിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ) (ട്രെയിനി), ആരോഗ്യ വകുപ്പിൽ സ്റ്റേറ്റ് ഹെൽത്ത് ട്രാൻസ്പോർട്ട് ഓഫീസർ, ജലസേചന വകുപ്പിൽ അസിസ്റ്റന്റ് എൻജിനിയർ (സിവിൽ) (നേരിട്ടും തസ്തികമാറ്റം മുഖേനയും), തുറമുഖ വകുപ്പിൽ (ഹൈഡ്രോഗ്രാഫിക് സർവേ വിങ്) അസിസ്റ്റന്റ് എൻജിനിയർ (മെക്കാനിക്കൽ), സോയിൽ സർവേ ആൻഡ് സോയിൽ കൺസർവേഷൻ വകുപ്പിൽ സോയിൽ കൺസർവേഷൻ ഓഫീസർ, ജലസേചന വകുപ്പിൽ അസിസ്റ്റന്റ് എൻജിനിയർ (മെക്കാനിക്കൽ), കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (മ്യൂസിക് കോളേജുകൾ) ലക്ചറർ ഇൻ ഡാൻസ് (കേരള നടനം), വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (അപ്ഹോൾസ്റ്ററർ), പട്ടികജാതി വികസന വകുപ്പിൽ ട്രെയിനിങ് ഇൻസ്ട്രക്ടർ (ഇലക്ട്രീഷ്യൻ) (നേരിട്ടും തസ്തികമാറ്റം മുഖേനയും), ആരോഗ്യ വകുപ്പിൽ റേഡിയോഗ്രാഫർ ഗ്രേഡ് 2, കേരള പൊലീസ് (മൗണ്ടഡ് പൊലീസ് യൂണിറ്റ്) വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ (ഫാരിയർ) (മൗണ്ടഡ് പൊലീസ്), കേരള വാട്ടർ അതോറിറ്റിയിൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 2, ഹാർബർ എൻജിനിയറിങ് വകുപ്പിൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 2/ഓവർസിയർ ഗ്രേഡ് 2 (മെക്കാനിക്കൽ), ജലസേചന വകുപ്പിൽ ഓവർസിയർ/ഡ്രാഫ്ട്സ്മാൻ (മെക്കാനിക്കൽ) ഗ്രേഡ് 3/ട്രേസർ, സാമൂഹ്യനീതി വകുപ്പിൽ ഇൻസ്ട്രക്ടർ (ടെയിലറിങ് ആൻഡ് എംബ്രോയിഡറി), സാമൂഹ്യനീതി വകുപ്പിൽ ഇൻസ്ട്രക്ടർ (ബുക്ക്‌ ബൈൻഡിങ്), കേരള വാട്ടർ അതോറിറ്റിയിൽ ഇലക്ട്രീഷ്യൻ.


ജനറൽ റിക്രൂട്ട്മെന്റ് ജില്ലാതലം: വിവിധ ജില്ലകളിൽ റവന്യു വകുപ്പിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്, കേരള പൊലീസ് വകുപ്പിൽ വിവിധ ബറ്റാലിയനുകളിൽ പൊലീസ് കോൺസ്റ്റബിൾ (ട്രെയിനി) (ആംഡ് പൊലീസ് ബറ്റാലിയൻ), വിവിധ ജില്ലകളിൽ കേരള എക്സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) (നേരിട്ടും തസ്തികമാറ്റം മുഖേനയും), ഇടുക്കി, കാസർകോട് ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (ഫിസിക്കൽ സയൻസ്) മലയാളം മീഡിയം (തസ്തികമാറ്റം മുഖേന), കോട്ടയം, തൃശൂർ ജില്ലകളിൽ ഇൻഷുറൻസ് മെഡിക്കൽ സർവീസസിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2, കണ്ണൂർ ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഡ്രോയിങ് ടീച്ചർ (ഹൈസ്കൂൾ), മലപ്പുറം ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ മ്യൂസിക് ടീച്ചർ (ഹൈസ്കൂൾ), വിവിധ ജില്ലകളിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ തയ്യൽ ടീച്ചർ (ഹൈസ്കൂൾ), വിവിധ ജില്ലകളിൽ തദ്ദേശസ്വയംഭരണ വകുപ്പിൽ ലൈബ്രേറിയൻ ഗ്രേഡ് 4 ആൻഡ് കൾച്ചറൽ അസിസ്റ്റന്റ്, മലപ്പുറം ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ഹൈസ്കൂൾ ടീച്ചർ (അറബിക്), വിവിധ ജില്ലകളിൽ തദ്ദേശസ്വയംഭരണ വകുപ്പിൽ മൂന്നാംഗ്രേഡ് ഡ്രാഫ്ട്സ്മാൻ/മൂന്നാം ഗ്രേഡ് ഓവർസിയർ, എറണാകുളം ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി), എറണാകുളം ജില്ലയിൽ വിവിധ വകുപ്പുകളിൽ ബോട്ട് ഡ്രൈവർ, ഇടുക്കി ജില്ലയിൽ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ സിനിമ ഓപ്പറേറ്റർ, ഇടുക്കി ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പിൽ അറ്റൻഡർ ഗ്രേഡ് 2 (സിദ്ധ), തൃശൂർ ജില്ലയിൽ തദ്ദേശസ്വയംഭരണ വകുപ്പിൽ (തൃശൂർ കോർപറേഷൻ ഇലക്ട്രിസിറ്റി വിങ്) ജൂനിയർ അസിസ്റ്റന്റ്/കാഷ്യർ. സ്പെഷ്യൽ റിക്രൂട്ട്മെന്റ് ജില്ലാതലം : തിരുവനന്തപുരം ജില്ലയിൽ വിവിധ വകുപ്പുകളിൽ ക്ലർക്ക് (പട്ടികജാതി/പട്ടികവർഗം).




deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home