പിഎസ്‍സി : പ്രമാണപരിശോധനാ തിയതിയിൽ മാറ്റം

തിരുവനന്തപുരം : സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ (മെഷീനിസ്റ്റ്) (കാറ്റഗറി നമ്പർ 137/2024) തസ്തികയിലേക്ക് ജൂലൈ 9ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് നടത്താൻ നിശ്ചയിച്ചിരുന്ന പ്രമാണപരിശോധന ജൂലൈ 10 ലേക്ക് മാറ്റി വച്ചു. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഇആർ 16 വിഭാഗവുമായി ബന്ധപ്പെടണം (0471 2546509).
അഭിമുഖം
പാലക്കാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ യുപി സ്കൂൾ ടീച്ചർ (മലയാളം മീഡിയം) (കാറ്റഗറി നമ്പർ 707/2023) തസ്തികയിലേക്കുള്ള മൂന്നാംഘട്ട അഭിമുഖം ജൂലൈ 10, 11തിയതികളിൽ പിഎസ്‍സി പാലക്കാട് ജില്ലാ ഓഫീസിൽ വച്ച് നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. തൃശൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ഹൈസ്കൂൾ ടീച്ചർ (മലയാളം) (കാറ്റഗറി നമ്പർ 597/2023) തസ്തികയിലേക്ക് ജൂലൈ 8, 10 തിയതികളിലും, പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) (കാറ്റഗറി നമ്പർ 82/2024) തസ്തികയിലേക്ക് ജൂലൈ 11 നും, ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ് (ഹിന്ദുനാടാർ) (കാറ്റഗറി നമ്പർ 109/2024) തസ്തികയിലേക്ക് ജൂലൈ 8 നും പിഎസ്‍സി തൃശൂർ ജില്ലാ ഓഫീസിൽ വച്ച് അഭിമുഖം നടത്തും.
തൃശൂർ ജില്ലയിൽ മുനിസിപ്പൽ കോമൺ സർവീസിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 137/2015) തസ്തികയിലേക്ക് കൂട്ടിച്ചേർക്കൽ വിജ്ഞാപനം വഴി ഉൾപ്പെട്ടവർക്ക് ജൂലൈ 8, 10, 11 തിയതികളിൽ പിഎസ്‍സി എറണാകുളം മേഖലാ ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ആലപ്പുഴ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ യുപി സ്കൂൾ ടീച്ചർ (മലയാളം മീഡിയം) (കാറ്റഗറി നമ്പർ 707/2023) തസ്തികയിലേക്കുളള രണ്ടാംഘട്ട അഭിമുഖം ജൂലൈ 10, 11 തീയതികളിൽ രാവിലെ 09.30 നും ഉച്ചയ്ക്ക് 12.00 നും പിഎസ്‍സി ആലപ്പുഴ ജില്ലാ ഓഫീസിൽ വച്ച് നടത്തും. ഇന്റർവ്യൂ മെമ്മോ പ്രൊഫൈലിൽ ലഭ്യമല്ലാത്തവർ ആലപ്പുഴ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ യുപി സ്കൂൾ ടീച്ചർ (മലയാളം മീഡിയം) (കാറ്റഗറി നമ്പർ 707/2023) തസ്തികയിലേക്കുള്ള മൂന്നാംഘട്ട അഭിമുഖം ജൂലൈ 10, 11 തിയതികളിൽ പിഎസ്‍സി കൊല്ലം ജില്ലാ ഓഫീസിൽ വച്ചും ജൂലൈ 16 ന് പിഎസ്‍സി പത്തനംതിട്ട ജില്ലാ ഓഫീസിൽ വച്ചും ജൂലൈ 30, 31 ആഗസ്ത് 1 തിയതികളിൽ പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ചും നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ കൊല്ലം ജില്ലാ ഓഫീസുമായി ബന്ധപ്പെടണം (0474 2743624).
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ന്യൂറോസർജറി (മുസ്ലീം) (കാറ്റഗറി നമ്പർ 765/2024), അസിസ്റ്റന്റ് പ്രൊഫസർ ഇൻ കാർഡിയോളജി (ഈഴവ/തിയ്യ/ബില്ലവ) (കാറ്റഗറി നമ്പർ 752/2024) തസ്തികകളിലേക്ക് ജൂലൈ 10 ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജിആർ1എ വിഭാഗവുമായി ബന്ധപ്പെടണം (0471 2546448).
ഓട്ടോകാസ്റ്റ് ലിമിറ്റഡിൽ സ്റ്റെനോഗ്രാഫർ ഗ്രേഡ് 4 (കാറ്റഗറി നമ്പർ 700/2022) തസ്തികയിലേക്ക് ജൂലൈ 10 ന് രാവിലെ 10.30 മുതൽ പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ സിആർ2 വിഭാഗവുമായി ബന്ധപ്പെടണം (0471 2546433). ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡിൽ ഡെപ്യൂട്ടി മാനേജർ (ടെക്നിക്കൽ) (കാറ്റഗറി നമ്പർ 676/2023) തസ്തികയിലേക്ക് 2025 ജൂലൈ 11, 17, 18 തിയതികളിൽ രാവിലെ 08.00 മണിക്കും 10.00 മണിക്കും പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധനയും അഭിമുഖവും നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ സിആർ1 വിഭാഗവുമായി ബന്ധപ്പെടണം.
വിവരണാത്മക പരീക്ഷ
തിരുവനന്തപുരം ജില്ലയിൽ വിവിധ വകുപ്പുകളിൽ ക്ലർക്ക് (തമിഴും മലയാളവും അറിയാവുന്നവർ) (കാറ്റഗറി നമ്പർ 598/2023, 599/2023) തസ്തികയിലേക്ക് ജൂലൈ 10 ന് രാവിലെ 10.00 മുതൽ ഉച്ചയ്ക്ക് 12.30 വരെ വിവരണാത്മക പരീക്ഷ നടത്തും. ഉദ്യോഗാർഥികൾ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കേണ്ടതാണ്.
0 comments