പിഎസ്‍സി: ആറ് തസ്തികകളിൽ ചുരുക്കപ്പട്ടിക

തിരുവനന്തപുരം: ആറ് തസ്തികകളിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ തിങ്കളാഴ്ച ചേർന്ന പിഎസ്‍സി യോഗം തീരുമാനിച്ചു. ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്ന തസ്തികകൾ: ലെജിസ്ലേച്ചർ സെക്രട്ടേറിയേറ്റിൽ റിപ്പോർട്ടർ ഗ്രേഡ് 2 (മലയാളം) (കാറ്റഗറി നമ്പർ 638/2023). ഗവൺമെന്റ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിൽ പ്രൊഫസർ ഇൻ സർജറി (കാറ്റഗറി നമ്പർ 718/2024). ഗവൺമെന്റ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിൽ പ്രൊഫസർ ഇൻ ഒബ്സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി (കാറ്റഗറി നമ്പർ 719/2024). വിവിധ ജില്ലകളിൽ തദ്ദേശസ്വയംഭരണ വകുപ്പിൽ ലൈബ്രേറിയൻ ഗ്രേഡ് 4 ആൻഡ് കൾച്ചറൽ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 742/2024). ആലപ്പുഴ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പ്രീ-പ്രൈമറി ടീച്ചർ (കാറ്റഗറി നമ്പർ 383/2024). വിവിധ ജില്ലകളിൽ എക്‌സൈസ് വകുപ്പിൽ സിവിൽ എക്‌സൈസ് ഓഫീസർ (ട്രെയിനി - ജനറൽ, തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 743/2024, 744/2024).
സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും
തിരുവനന്തപുരം ജില്ലയിൽ പ്രിന്റിംങ് വകുപ്പിൽ റീഡർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 606/2024). കണ്ണൂർ ജില്ലയിൽ പ്രിന്റിംങ് വകുപ്പിൽ കോപ്പി ഹോൾഡർ (കന്നഡ) (കാറ്റഗറി നമ്പർ 615/2024). കേരള വാട്ടർ അതോറിറ്റിയിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ/അനലിസ്റ്റ് (കാറ്റഗറി നമ്പർ 193/2024). കേരള വാട്ടർ അതോറിറ്റിയിൽ ഡ്രാഫ്ട്‌സ്മാൻ ഗ്രേഡ് 1/സബ് എഞ്ചിനീയർ (ഇൻ സർവീസ് ക്വാട്ട) (കാറ്റഗറി നമ്പർ 423/2024). ഫുഡ് സേഫ്റ്റി വകുപ്പിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് 2 (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 482/2024)
അഭിമുഖം
കാസർകോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ വിദ്യാഭ്യാസ വകുപ്പിൽ യുപി സ്‌കൂൾ ടീച്ചർ (മലയാളം മാധ്യമം) (കാറ്റഗറി നമ്പർ 707/2023) തസ്തികയിലേക്കുള്ള രണ്ടാംഘട്ട അഭിമുഖം 2025 ജൂലൈ രണ്ട്, മൂന്ന്, നാല്, 22, 23, 25 തീയതികളിൽ പിഎസ്‍സി കാസർകോട് ജില്ലാ ഓഫീസിൽ വച്ച് നടത്തും.
പ്രമാണപരിശോധന
തിരുവനന്തപുരം ജില്ലയിൽ വിവിധ വകുപ്പുകളിൽ സർജന്റ് (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 289/2024, 290/2024) തസ്തികയിലേക്ക് ജൂലൈ രണ്ടിന് രാവിലെ 10.30ന് പഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്.
പൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പിൽ ലക്ചറർ ഇൻ വൊക്കേഷണൽ എഡ്യൂക്കേഷൻ (കാറ്റഗറി നമ്പർ 370/2022) തസ്തികയിലേക്ക് ജൂലൈ രണ്ടിന് രാവിലെ 10.30ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജി ആർ 2 എ വിഭാഗവുമായി ബന്ധപ്പെടണം (0471 2546447).
വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (വുഡ് വർക്ക് ടെക്‌നീഷ്യൻ) (കാറ്റഗറി നമ്പർ 674/2023) തസ്തികയിലേക്ക് ജൂലൈ രണ്ടിന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജി ആർ 9 വിഭാഗവുമായി ബന്ധപ്പെടണം (0471 2546446).
0 comments