Deshabhimani

പിഎസ്‍സി: അഞ്ച് തസ്തികകളിൽ ചുരുക്കപ്പട്ടിക

KERALA PSC
വെബ് ഡെസ്ക്

Published on Apr 21, 2025, 07:29 PM | 1 min read

തിരുവനന്തപുരം: അഞ്ച് തസ്തികകളിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ തിങ്കളാഴ്ച ചേർന്ന പിഎസ്‍സി യോ​ഗം തീരുമാനിച്ചു. ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്ന തസ്തികകൾ: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ക്ലിനിക്കൽ ഓഡിയോമെട്രീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 035/2024), ആരോഗ്യ വകുപ്പിൽ ജൂനിയർ കൺസൾട്ടന്റ് (ജനറൽ സർജറി) (വിശ്വകർമ) (019/2024), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഇൻസ്ട്രക്ടർ ഇൻ കൊമേഴ്സ് (ഈഴവ/തിയ്യ/ബില്ലവ) ( 20/2024), ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ദ്രവ്യഗുണ (എൽസി/എഐ) ( 258/2024), ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ (പട്ടികവർ​ഗം) ( 338/2024).


അഭിമുഖം


കേരള കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ സ്റ്റാറ്റിസ്റ്റിക്സ് (എൻസിഎ പട്ടികജാതി) (644/2024), തൃശൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ് (ഹിന്ദുനാടാർ) (109/2024), എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ് (തസ്തികമാറ്റം മുഖേന) (74/2024) എന്നീ തസ്തികകളിൽ അഭിമുഖം നടത്തും.


സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും


വിവിധ ജില്ലകളിൽ ഭാരതീയ ചികിത്സാ വകുപ്പ്/ഇൻഷുറൻസ് മെഡിക്കൽ സർവീസ്/ ആയുർവേദ കോളേജുകളിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (ആയുർവേദം) (ഈഴവ/തിയ്യ/ബില്ലവ, പട്ടികജാതി, ഹിന്ദുനാടാർ, പട്ടികവർ​ഗം, എസ്‍സിസിസി) (കാറ്റഗറി നമ്പർ 54/2024 57/2024, 357/2024).



deshabhimani section

Related News

View More
0 comments
Sort by

Home