പിഎസ്‍സി : വകുപ്പുതല പരീക്ഷഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം : ജനുവരി 2025ലെ വിജ്ഞാപന പ്രകാരമുള്ള വകുപ്പുതല പരീക്ഷകളുടെ (ഒഎംആർ/ ഓൺലൈൻ/വിവരണാത്മക/പ്രായോഗിക പരീക്ഷകൾ) ഫലം, കാഴ്ചപരിമിതരായ ഉദ്യോഗസ്ഥർക്കുള്ള വാചാപരീക്ഷയുടെ ഫലം എന്നിവ പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം പിഎസ്‍സി വെബ്സൈറ്റിൽ ലഭിക്കും.
പ്രമാണപരിശോധന
കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ അഗ്രികൾച്ചറൽ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 528/2023) തസ്തികയിലേക്ക് ജൂലൈ 7, 8, 10, 14 (ജൂലൈ 9 ന് നടത്താൻ നിശ്ചയിച്ചിരുന്നത് ജൂലൈ 14 ലേക്ക് മാറ്റിവച്ചതുൾപ്പെടെ) തിയതികളിൽ രാവിലെ 10.30 മുതൽ പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും.
കേരള ജല അതോറിറ്റിയിൽ അസിസ്റ്റന്റ് എഞ്ചിനിയർ (കേരള ജല അതോറിറ്റിയിലെ യോഗ്യതയുള്ള ജീവനക്കാരിൽ നിന്നും നേരിട്ടുള്ള നിയമനം) (കാറ്റഗറി നമ്പർ 317/2024) തസ്തികയിലേക്ക് ജൂലൈ 8ന് രാവിലെ 10.30 ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും.
ഒഎംആർ പരീക്ഷ
കേരള കേര കർഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡിൽ (കേരഫെഡ്) അസിസ്റ്റന്റ് മാനേജർ (സിവിൽ) (കാറ്റഗറി നമ്പർ 234/2024), തദ്ദേശസ്വയംഭരണ വകുപ്പിൽ അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ) (കാറ്റഗറി നമ്പർ 480/2024), അസിസ്റ്റന്റ് എഞ്ചിനീയർ (ഗ്രൂപ്പ് 3 എൽഐഡിഇ സബ് ഗ്രൂപ്പ് (എ) സിവിൽ വിങ്) (കാറ്റഗറി നമ്പർ 573/2024), അസിസ്റ്റന്റ് എഞ്ചിനീയർ (ഗ്രൂപ്പ് 3 എൽഐഡിഇ സബ് ഗ്രൂപ്പ് (എ) സിവിൽ വിങ്)
(ഡിപ്പാർട്ട്മെന്റൽ ക്വാട്ട) (കാറ്റഗറി നമ്പർ 722/2024) തസ്തികകളിലേക്ക് ജൂലൈ 8 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒഎംആർ പരീക്ഷ നടത്തും.
കയർഫെഡിൽ സെയിൽസ് അസിസ്റ്റന്റ് ഗ്രേഡ് 2 (ജനറൽ, സൊസൈറ്റി കാറ്റഗറി) (കാറ്റഗറി നമ്പർ378/2024, 379/2024) തസ്തികയിലേക്ക് ജൂലൈ 11 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒഎംആർ പരീക്ഷ നടത്തും. ഫയർ ആൻഡ് റെസ്ക്യൂ സർവീസസിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ട്രെയിനി), വുമൺ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ട്രെയിനി) (കാറ്റഗറി നമ്പർ 471/2024, 477/2024) കേരള മിനറൽസ് ആൻഡ് മെറ്റൽസ്
ലിമിറ്റഡിൽ ഫയർമാൻ ഗ്രേഡ് 2 (ഒബിസി) (കാറ്റഗറി നമ്പർ 341/2024) തസ്തികകളിലേക്ക് ജൂലൈ 12 ന് ഉച്ചയ്ക്കുശേഷം 1.30 മുതൽ 3.30 വരെ ഒഎംആർ പരീക്ഷ നടത്തും. ഉദ്യോഗാർഥികൾ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കേണ്ടതാണ്.
0 comments