പിഎസ്‍സി: പരീക്ഷാകേന്ദ്രത്തിൽ മാറ്റം

തിരുവനന്തപുരം : കേരള പബ്ലിക് സർവീസ് കമീഷൻ ഡിസംബർ ആറിന് നടത്താനിരുന്ന പരീക്ഷയുടെ ചില കേന്ദ്രങ്ങളിൽ മാറ്റം. ഫയർ ആൻഡ് റെസ്ക്യൂ സർവീസസിൽ വുമൺ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ട്രെയിനി) (കാറ്റഗറി നമ്പർ 215/2025) തസ്തികയിലേക്ക് ഡിസംബർ 6 ന് ഉച്ചയ്ക്ക് ശേഷം 1.30 മുതൽ 3.20 വരെ നടത്തുന്ന ഒഎംആർ പരീക്ഷയ്ക്ക് തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്, ഗവ. ഗേൾസ് എച്ച്എസ്എസ് (എച്ച്എസ് വിഭാഗം), സെന്റർ-2 ൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1027320 മുതൽ 1027519 വരെയുള്ളവർ തിരുവനന്തപുരം വിതുര ഗവ. യുപിഎസിലും നെയ്യാറ്റിൻകര ഗവ. എച്ച്എസ്എസ് (എച്ച്എസ് വിഭാഗം) ഫോർ ബോയ്സ് സെന്റർ2 ൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1030480 മുതൽ 1030679 വരെയുള്ളവർ തിരുവനന്തപുരം ആനാവൂർ ഗവ. എച്ച്എസ്എസിലും ആറ്റിങ്ങൽ ഗവ. മോഡൽ ബോയ്സ് എച്ച്എസ്എസ് സെന്റർ -1 ൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1034180 മുതൽ 1034379 വരെയുള്ളവർ തിരുവനന്തപുരം ചിറയിൻകീഴ്, എസ്‍സിവിബിഎച്ച്എസിലും ആറ്റിങ്ങൽ ഗവ. മോഡൽ ബോയ്സ് എച്ച്എസ്എസ് സെന്റർ2 ൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1034380 മുതൽ 1034579 വരെയുള്ളവർ
തിരുവനന്തപുരം അയിലം ഗവ. എച്ച്എസിലും കൊല്ലം ജില്ലയിൽ തേവള്ളി ഗവ. മോഡൽ വിഎച്ച്എസ്‍എസ് ഫോർ ബോയ്സിൽ (എച്ച്എസ് വിങ്) ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1040949 മുതൽ 1041148 വരെയുള്ളവർ കൊല്ലം, പട്ടത്താനം, വിമല ഹൃദയ എച്ച്എസ്എസ് ഫോർ ഗേൾസ്, സെന്റർ2 ലും പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത അഡ്മിഷൻ ടിക്കറ്റുമായി ഹാജരായി പരീക്ഷയെഴുതേണ്ടതാണ്.
അഭിമുഖം
ആലപ്പുഴ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പ്രീ പ്രൈമറി ടീച്ചർ (കാറ്റഗറി നമ്പർ 383/2024) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് ഡിസംബർ 3, 4, 5 തീയതികളിൽ പിഎസ്‍സി ആലപ്പുഴ ജില്ലാ ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ തയ്യൽ ടീച്ചർ (ഹൈസ്കൂൾ) (എസ്ഐയുസി നാടാർ, ഒബിസി) (കാറ്റഗറി നമ്പർ 222/2024, 223/2024) തസ്തികയിലേക്ക് ഡിസംബർ 5 ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഒഫ്താൽമോളജി (കാറ്റഗറി നമ്പർ 124/2024) തസ്തികയിലേക്ക് ഡിസംബർ 5ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ജിആർ10 വിഭാഗവുമായി ബന്ധപ്പെടണം (0471 2546438).
പ്രമാണപരിശോധന
കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ലിമിറ്റഡിൽ സൈറ്റ് എഞ്ചിനീയർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 240/2024) തസ്തികയുടെ സാധ്യതാപട്ടികയിലുൾപ്പെട്ടവരിൽ ഇതുവരെയും പ്രമാണപരിശോധന പൂർത്തിയാക്കാത്തവർക്ക് ഡിസംബർ 5 ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഇആർ വിഭാഗവുമായി ബന്ധപ്പെടണം (0471 2546512).








0 comments