തിരുച്ചിറപ്പള്ളി എൻഐടിയിൽ അധ്യാപകർ

photo credit: facebook
തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (എൻഐടി) വിവിധ വകുപ്പുകളിലായി 49 അധ്യാപക ഒഴിവ്. ഒഴിവുള്ള തസ്‌തികകൾ: അസിസ്റ്റന്റ് പ്രൊഫസർ (ഗ്രേഡ്-II)- 35, അസിസ്റ്റന്റ് പ്രൊഫസർ (ഗ്രേഡ്
1) 8. അസോസിയേറ്റ് പ്രൊഫസർ- 2. പ്രൊഫസർ 4. വകുപ്പുകൾ: ആർക്കിടെക്‌ചർ, കെമിക്കൽ എൻജിനിയറിങ്, കെമിസ്‌ട്രി, സിവിൽ എൻജിനിയറിങ്, കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്, എനർജി ആൻഡ് എൻവയോൺമെന്റ്, ഹ്യൂമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ്, ഇൻസ്‌ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ എൻജിനിയറിങ്, മാനേജ്‌മെൻ്റ സ്റ്റഡീസ്, മെക്കാനിക്കൽ എൻജിനിയറിങ്, മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽസ് എൻജിനീയറിങ്. ഫിസിക്സ്, പ്രൊഡക്ഷൻ എൻജിനിയറിങ്.
അപേക്ഷാഫീസ്: 2500 രൂപ. എസ്‌സി/എസ്‌ടി/ഭിന്നശേഷിക്കാർ: 1250 രൂപ. ഇന്ത്യക്ക് പുറത്തുനിന്ന് അപേക്ഷിക്കുന്നവർക്ക് 5000 രൂപയാണ് ഫീസ്.
അപേക്ഷ: ഓൺലൈനായി അപേക്ഷിച്ചശേഷം ഹാർഡ് കോപ്പി സ്പീഡ്/രജിസ്ട്രേഡ് തപാലിൽ അയച്ചുകൊടുക്കണം. ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ 22, ഹാർഡ് കോപ്പി സ്വീകരിക്കുന്ന അവസാന തീയതി: മേയ് 2. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.nitt.edu കാണുക.
0 comments