എക്സ്പോ കോഴിക്കോട്, കൊച്ചി, തൃശൂർ നഗരങ്ങളിൽ
വിദേശത്ത് പഠിക്കാം; ഒഡെപെക് എഡ്യൂക്കേഷൻ എബ്രോഡ് എക്സ്പോ റജിസ്ട്രേഷൻ തുടങ്ങി
സംസ്ഥാന സർക്കാർ സ്ഥാപനമായ ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്‌മെന്റ് പ്രൊമോഷൻ കൺസൾട്ടൻസ് ലിമിറ്റഡ് സ്റ്റഡി എബ്രോഡ് എക്സ്പോയിൽ പങ്കെടുക്കാൻ അവസരം. ഉപരി പഠനത്തിനായി വിദേശത്തു പോകാൻ ആഗ്രഹിക്കുന്നവർക്ക് പഠനാവസരങ്ങളെ കുറിച്ചും നടപടി ക്രമങ്ങളെ കുറിച്ചും നേരിട്ട് അറിയാനുള്ള അവസരമാണ്.
കോഴിക്കോട്, കൊച്ചി, തൃശൂർ നഗരങ്ങളിലാണ് ഒഡെപെക് സ്റ്റഡി എബ്രോഡ് എക്സ്പോ ഒരുക്കുന്നത്. ഫെബ്രുവരി ഒന്നിന് കോഴിക്കോട് ദി ഗേറ്റ് വേ ഹോട്ടലിലും രണ്ടിന് കൊച്ചി ഹോട്ടൽ ഇൻപീരിയൽ റീജൻസിയിലും മൂന്നാം തീയതി തൃശൂർ ബിനിഹെറിറ്റേജിലുമാണ് എക്സ്പോ.
രാവിലെ 9 മുതൽ വൈകിട്ട് 5 വരെ നടക്കുന്ന പരിപാടിയുടെ രജിസ്ട്രേഷൻ സൗജന്യമാണ്. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, അയർലൻഡ്, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളിൽനിന്നുള്ള മുപ്പതിലധികം സർവകലാശാലകളുടെ പ്രതിനിധികൾ പങ്കെടുക്കും.
ദേശാഭിമാനിയും കൈരളിയും മീഡിയ പാർട്ട്‌നർമാരായുള്ള പരിപാടിയുടെ റജിസ്ട്രേഷൻ ആരംഭിച്ചു.
കുടുതൽ വിവരങ്ങൾക്ക്: www.odepc.kerala.gov.in, ഫോൺ: 91 6282631503. ഇ–-മെയിൽ: studyabroad @odepc.in.
ക്യൂ ആർ കോഡ് സ്കാൻ ചെയ്തും റജിസ്ട്രേഷൻ നടത്താം
Related News

0 comments