Deshabhimani

ഇഎസ്‌ഐസി: 558 സ്‌പെഷ്യലിസ്‌റ്റ്‌

doctor
വെബ് ഡെസ്ക്

Published on Apr 14, 2025, 08:17 PM | 1 min read

ഡൽഹിയിലെ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷൻ സ്പെഷ്യലിസ്റ്റ് ഗ്രേഡ് II ലെ 558 തസ്തികകളിൽ നിയമനം നടത്തുന്നു. സ്പെഷ്യലിസ്റ്റ് ഗ്രേഡ്‌.- II (സീനിയർ സ്കെയിൽ) 155, സ്പെഷ്യലിസ്റ്റ് ഗ്രേഡ്‌. -II (ജൂനിയർ സ്കെയിൽ) 403 എന്നിങ്ങനെയാണ്‌ അവസരം. യോഗ്യത: എംഎസ്/എംഡി, എംസിഎച്ച്, ഡിഎം, ഡിഎ, എംഎസ്‌സി, പിഎച്ച്ഡി, ഡിപിഎം ബിരുദം നേടിയിരിക്കണം. ബന്ധപ്പെട്ട സ്പെഷ്യാലിറ്റിയിൽ ബിരുദാനന്തര ബിരുദവുംവേണം. പ്രായം 45 വയസ്സിൽ കൂടരുത്. നിയമാനുസൃത ഇളവ്‌ ലഭിക്കും.


അപേക്ഷാ ഫീസ് : 500 രൂപ. സ്ത്രീകൾ/എസ്‌സി/എസ്ടി/ഭിന്നശേഷിക്കാർ/ ഇഎസ്ഐസി ജീവനക്കാർ, മുൻ സൈനികർ എന്നിവർക്ക് ഫീസില്ല. അപേക്ഷിക്കാനുള്ള അവസാന തീയതി: മേയ്‌ 26-. അസാം, മേഘാലയ, അരുണാചൽപ്രദേശ്, മിസോറാം, മണിപ്പുർ, നാഗാലാൻഡ്, ത്രിപുര, സിക്കിം, ലഹൗൾ, സ്പിതി ജില്ലകൾ, ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിലെ പാംഗി സബ്-ഡിവിഷൻ, ലഡാക്ക്, ആൻഡമാൻ, നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്ന ഉദ്യോഗാർഥികൾക്ക്‌ ജൂൺ 2 വരെ അപേക്ഷിക്കാം. വെബ്‌സൈറ്റ്‌: www.esic.gov.in. ഉദ്യോഗമണ്ഡൽ: 
13 ഡോക്ടർ എറണാകുളം ഉദ്യോഗമണ്ഡലിലെ എംപ്ലോയീസ് ‌സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷൻ ഹോസ്‌പി റ്റലിൽ അലോപ്പതി ഡോക്ടറുടെ 13 ഒഴിവ്. കരാർ നിയമനമാണ്‌.


അഭിമുഖം ഏപ്രിൽ 16ന്. തസ്തിക, വിഭാഗം, യോഗ്യത: ഫുൾ ടൈം/പാർട് ടൈം സൂപ്പർ സ്പെഷ്യലിസ്‌റ്റ് (കാർഡിയോളജി, ഓങ്കോളജി): എംബി ബിഎസ്, എംഡി, ഡിഎം/ഡിഎൻബി, 0-5 വർഷ പരിചയം. ഫുൾ ടൈം/പാർട് ടൈം സ്പെഷലിസ്റ്റ് (ജനറൽ മെഡിസിൻ, റേഡിയോളജി, കാഷ്വൽറ്റി): എംബിബിഎസ്, ബന്ധപ്പെട്ട സ്പെഷ്യാലിറ്റിയിൽ ബിരുദാനന്തര ബിരുദം/തത്തുല്യം, 3-7 വർഷ പരിചയം. സീനിയർ റസിഡന്റ്‌ (ജനറൽ സർജറി, ജനറൽ മെഡിസിൻ, കാഷ്വൽറ്റി, ഡെർമറ്റോളജി, കാർഡിയോളജി, ഐസിയു): ബന്ധപ്പെട്ട സ്പെഷ്യാലിറ്റിയിൽ ബിരുദാനന്തര ബിരുദം/ഡിപ്ലോമ. പ്രായം: സീനിയർ റസിഡന്റ്‌: 45 കവിയരുത്, സ്പെഷ്യലിസ്റ്റ് തസ്‌തികകളിൽ: 69 കവിയരുത്. വിവരങ്ങൾക്ക്‌ www.esic.gov.in കാണുക.



deshabhimani section

Related News

View More
0 comments
Sort by

Home