വ്യോമസേനയിൽ അഗ്നിവീർ

വ്യോമസേനയിൽ അഗ്നിവീർ വായു (മ്യൂസീഷ്യൻ) ആആകാൻ അവിവാഹിതർക്ക് അവസരം. നാലു വർഷത്തേക്കാണു നിയമനം. ജൂൺ 10 മുതൽ 18 വരെ ന്യൂഡൽഹി, ബംഗഗളൂരു എന്നിവിടങ്ങളിൽ റിക്രൂട്ട്‌മെന്റ് റാലി നടത്തും. പങ്കെടുക്കുന്നതിന് ഏപ്രിൽ 21 മുതൽ മേയ് 11 വരെ ഓൺലൈനായി രജിസ്‌റ്റർചെയ്യാം. യോഗ്യത: പത്താം ക്ലാസ് ജയം/തത്തുല്യം. സംഗീതത്തിലും ഏതെങ്കിലുമൊരു സംഗീത ഉപകരണം കൈകാര്യം ചെയ്യുന്നതിലും പ്രാവീണ്യം.
സംഗീത പരിചയ സർട്ടിഫിക്കറ്റ്/തത്തുല്യ യോഗ്യത. (യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ). പ്രായം: 2005 ജനുവരി 1നും 2008 ജൂലൈ 1 നും മധ്യേ ജനിച്ചവർ. ശാരീരിക യോഗ്യത: പുരുഷൻ ഉയരം: 162 സെമീ, നെഞ്ചളവ്: 77 സെമി. (കുറഞ്ഞത് 5 സെമീ വികാസം). സ്ത്രീ ഉയരം: 152 സെമീ, തൂക്കം ഉയരത്തിനും പ്രായത്തിനും ആനുപാതികം. മികച്ച കാഴ്‌ച, കേൾവിശക്തി, ആരോഗ്യമുള്ള പല്ലുകൾ എന്നിവയും ഉണ്ടായിരിക്കണം. ഫീസ്: 100 രൂപ ഓൺലൈനായി അടയ്ക്കണം. മ്യൂസിക്കൽ ഇൻസ്ട്രുമെന്റ് പ്രൊഫിഷ്യൻസി ടെസ്‌റ്റ്, ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ്, അഡാപ്റ്റബിലിറ്റി ടെസ്‌റ്റ്, മെഡിക്കൽ എക്സാമിനേഷൻ എന്നിവ മുഖേനയാണ് തിരഞ്ഞെടുപ്പ്. എഴുത്തുപരീക്ഷയും ഉണ്ടാകും. വെബ്‌സൈറ്റ്: www.agnipathvayu.cdac.in
0 comments