ലക്‌നൗവിൽ 733 നഴ്‌സിങ് ഓഫീസർ ഒഴിവ്

ലക്‌നൗവിലെ കിങ് ജോർജ് മെഡിക്കൽ സർവകലാശാലയിൽ 733 നഴ്‌സിങ് ഓഫീസറുടെ ഒഴിവ്. മേയ് 14 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത: 1). ബിഎസ്‌സി (Hons) നഴ്സിങ്/ബിഎസ്‌സി നഴ്‌സിങ് അല്ലെങ്കിൽ ബിഎസ്‌സി(പോസ്റ്റ് സർട്ടിഫിക്കറ്റ്)/പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്സിങ്, സ്‌റ്റേറ്റ്/ഇന്ത്യൻ നഴ്സിങ് കൗൺസിലിൽ നഴ്‌സസ് ആൻഡ് മിഡ്‌വൈഫ് രജിസ്ട്രേഷൻ. അല്ലെങ്കിൽ 2). ജനറൽ നഴ്സിങ് മിഡ്‌വൈഫറി ഡിപ്ലോമ, സ്‌റ്റേറ്റ്/ ഇന്ത്യൻ നഴ്സിങ് കൗൺസിലിൽ നഴ്‌സസ് ആൻഡ് മിഡ്‌വൈഫ് രജിസ്ട്രേഷൻ, 2 വർഷപരിചയം. പ്രായം: 18- –-40 വയസ്. കോമൺ റിക്രൂട്ട്‌മെന്റ് ടെസ്റ്റ് അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ്. വിശദവിവരങ്ങൾ www.kgmu.orgൽ ലഭിക്കും.
0 comments