Deshabhimani

എസ്‌ബിഐയിൽ 541 ഒഴിവ്

STATE BANK OF INDIA
വെബ് ഡെസ്ക്

Published on Jul 01, 2025, 05:35 PM | 1 min read

സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയിൽ പ്രൊബേഷണറി ഓഫീസർമാരുടെ ഒഴിവ്‌. 541 ഒഴിവുണ്ട്‌. റെഗുലർ 500, ബാക്ക്‌ലോഗ്‌ 41 എന്നിങ്ങനെയാണ്‌ അവസരം. യോഗ്യത: അംഗീകൃത സർവകലാശാലാ ബിരുദം അല്ലെങ്കിൽ കേന്ദ്ര സർക്കാർ അംഗീകരിച്ച തത്തുല്യ യോഗ്യത. അവസാന വർഷ/സെമസ്റ്ററിൽ പഠിക്കുന്നവർക്കും ഇന്റഗ്രേറ്റഡ് ഡ്യുവൽ ഡിഗ്രി സർട്ടിഫിക്കറ്റ് ഉള്ളവർക്കും അപേക്ഷിക്കാം. സെപ്‌തംബർ 30നുമുമ്പ്‌ യോഗ്യത നേടിയിരിക്കണം. മെഡിക്കൽ, എൻജിനിയറിങ്‌, സിഎ, കോസ്റ്റ് അക്കൗണ്ടന്റ് തുടങ്ങിയ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. പ്രായം: പ്രായപരിധി: 21 –-30 വയസ്‌. നിയമാനുസൃത ഇളവ്‌ ലഭിക്കും. അപേക്ഷാ ഫീസ്: 750 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗത്തിന്‌ ഫീസില്ല. മൂന്ന്‌ ഘട്ടങ്ങളിലായാണ്‌ തിരഞ്ഞെടുപ്പ്‌. ഒന്നാംഘട്ടത്തിൽ ഓൺലൈൻ പ്രിലിമിനറി പരീക്ഷ ജൂലൈ/ആഗസ്‌ത്‌ മാസത്തിൽ നടക്കും. സെപ്‌തംബർ മാസത്തിലായിരിക്കും ഓൺലൈൻ മെയിൻ പരീക്ഷ. മൂന്നാംഘട്ടമായ സൈക്കോമെട്രിക് ടെസ്റ്റ് ഒക്ടോബർ/നവംബർ മാസത്തിൽ നടക്കും. അഭിമുഖവും ഗ്രൂപ്പ്‌ ഡിസ്‌കഷനുമുണ്ടാകും. ibpsonline.ibps.in/sbipomay25 എന്ന ലിങ്കിൽ ജൂലൈ 14 വരെ ഓൺലൈനായി അപേക്ഷിക്കാം. വെബ്‌സൈറ്റ്‌: www.sbi.co.in.



Tags
deshabhimani section

Related News

View More
0 comments
Sort by

Home