Deshabhimani

എസ്‌എസ്‌സി വിജ്ഞാപനം

staff selection commission
വെബ് ഡെസ്ക്

Published on Jul 01, 2025, 05:26 PM | 1 min read

കേന്ദ്ര സർവീസിൽ 
എംടിഎസ്‌, ഹവിൽദാർ പത്താംക്ലാസ് പാസായവര്‍ക്ക് കേന്ദ്രസര്‍വീസ് നിയമനത്തിന് അവസരമൊരുക്കുന്ന മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്, ഹവില്‍ദാര്‍ (സിബിഎൈസി & സിബിഎൻ) പരീക്ഷകള്‍ക്ക് സ്റ്റാഫ് സെലക്ഷന്‍ കമീഷൻ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. എംടിഎസ്‌ ഒഴിവുകളുടെ എണ്ണം പ്രസിദ്ധീകരിച്ചിട്ടില്ല. ഹവിൽദാർ സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് (സിബിഐസി), സെൻട്രൽ ബ്യൂറോ ഓഫ് നാർക്കോട്ടിക്‌സ് (സിബിഎൻ) എന്നിവയിൽ 1075 ഒഴിവുണ്ട്‌. യോഗ്യത: അംഗീകൃത ബോർഡിൽനിന്ന് മെട്രിക്കുലേഷൻ (പത്താം ക്ലാസ്) ജയം. പ്രായം (ആഗസ്‌ത്‌ ഒന്നുപ്രകാരം): എംടിഎസ് –- 18- –- 25 വയസ്‌, ഹവിൽദാർ : 18- –- 27 വയസ്‌ (നിയമാനുസൃത ഇളവ്‌ ലഭിക്കും). അപേക്ഷ ഫീസ്: 100 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുഡി, വനിതകൾക്ക്‌ സൗജന്യം. അപേക്ഷിക്കാനുള്ള അവസാന തീയതി: ജൂലൈ 24. കംപ്യൂട്ടർ അധിഷ്‌ഠിത പരീക്ഷ, ശാരീരിക ക്ഷമതാ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്‌. സെപ്‌തംബർ 20 മുതൽ ഒക്ടോബർ 24 വരെയായിരിക്കും പരീക്ഷ. കേരളത്തിൽ തിരുവനന്തരപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്‌, കണ്ണൂർ എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ട്‌. മലയാളമടക്കം 13 പ്രാദേശിക ഭാഷകളിൽ പരീക്ഷയെഴുതാൻ അവസരമുണ്ട്‌. വെബ്‌സൈറ്റ്‌: www.ssc.gov.in.



Tags
deshabhimani section

Related News

View More
0 comments
Sort by

Home