Deshabhimani

85 തസ്തികയിൽ കേരള പിഎസ്‌സിയുടെയും വിജ്ഞാപനം

KERALA PUBLIC SERVICE COMMISSION
വെബ് ഡെസ്ക്

Published on Jul 01, 2025, 05:38 PM | 2 min read


85 തസ്തികയിൽ നിയമനത്തിന്‌ പിഎസ്‌സി വിജ്‌ഞാപനം പുറത്തിറക്കി. 22 തസ്തികയിലാണു നേരിട്ടുള്ള നിയമനം. 7 തസ്തികയിൽ തസ്തികമാറ്റം വഴിയും 2 തസ്‌തികയിൽ സ്പെഷൽ റിക്രൂട്‌മെന്റും 54 തസ്‌തികയിൽ എൻസിഎ നിയമനവുമാണ്. ഗസറ്റ് തീയതി: 17.06.2025. നേരിട്ടുള്ള നിയമനം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്‌റ്റന്റ്‌ പ്രൊഫസർ ഇൻ മൈക്രോബയോളജി, ബയോകെമിസ്ട്രി, ന്യൂറോസർജറി, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ അസിസ്‌റ്റന്റ്‌ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ, ഭവനനിർമാണ ബോർഡിൽ അസിസ്‌റ്റന്റ്‌ എൻജിനിയർ (സിവിൽ), ജലഗതാഗത വകുപ്പിൽ ഫോർമാൻ, വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്‌റ്റം മെയിന്റനൻസ്), ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ മീഡിയ മേക്കർ, ഫിഷറീസ് വകുപ്പിൽ ഫിഷറീസ് അസിസ്‌റ്റന്റ്, ജലഗതാഗത വകുപ്പിൽ കോൾക്കർ, പൗൾട്രി വികസന കോർപറേഷനിൽ എൽഡി ടൈപ്പിസ്‌റ്റ്, കമ്പനി/കോർപറേഷൻ/ബോർഡ് എന്നിവയിൽ എൽഡി ടൈപ്പിസ്റ്റ്, വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ-അറബിക്, അച്ചടി വകുപ്പിൽ കംപ്യൂട്ടർ ഗ്രേഡ് -2, കോഓപ്പറേറ്റീവ് മിൽക് മാർക്കറ്റിങ് ഫെഡറേഷനിൽ ജനറൽ മാനേജർ, ടെക്നിഷ്യൻ ഗ്രേഡ്-2 (ഇലക്ട്രീഷ്യൻ), കോ–-ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷനിൽ ജനറൽ മാനേജർ (പ്രോജക്ട്‌സ്), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്‌ചറർ ഇൻ ടൂൾ ആൻഡ് ഡൈ എൻജിനിയറിങ്, എൻസിസി വകുപ്പിൽ സാഡ‌ർ, വിവിധ വകുപ്പുകളിൽ ആയ, തദ്ദേശ വകുപ്പിൽ (തൃശൂർ കോർപറേഷൻ) ഇലക്ട്രിസിറ്റി വർക്കർ തുടങ്ങിയവ. തസ്‌തികമാറ്റം വഴി: വിഎച്ച്എസ്‌ഇയിൽ നോൺ വൊക്കേഷണൽ ടീച്ചർ ഇംഗ്ലീഷ്, വിദ്യാഭ്യാസ വകുപ്പിൽ എച്ച്എസ്‌ടി മലയാളം, എച്ച്എസ്ടി അറബിക്. എച്ച്എസ്‌ടി സംസ്കൃതം തുടങ്ങിയവ. പട്ടികജാതി/വർഗക്കാർക്കുള്ള സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ്: ഹയർ സെക്കൻഡറി വിദ്യാഭ്യാസം വകുപ്പിൽ എച്ച്എസ്എസ്‌ടി കൊമേഴ്സ്‌ ജൂനിയർ, വനം വകുപ്പിൽ ഫോറസ്‌റ്റ് വാച്ചർ തസ്‌തികകളിൽ. സംവരണസമുദായങ്ങൾക്കുള്ള എൻസിഎ നിയമനം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്‌റ്റന്റ് പ്രൊഫസർ ഇൻ മൈക്രോ ബയോളജി, അസിസ്റ്റ‌ന്റ് പ്രൊഫസർ ഇൻ നിയോനേറ്റോളജി, വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചൾ (വിവിധ വിഷയങ്ങൾ), ആരോഗ്യ വകുപ്പിൽ ഫാർമസിസ്‌റ്റ് ഗ്രേഡ് -2, ജൂനിയർ ഹെൽത്ത്‌ ഇൻസ്പെക്‌ടർ ഗ്രേഡ്-2, വിവിധ വകുപ്പുകളിൽ ഡ്രൈവർ ഗ്രേഡ്- 2 തുടങ്ങിയവ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലൈ 16ന്‌ രാത്രി 12 വരെ.വെബ്‌സൈറ്റ്‌: www.keralapsc.gov.in.



deshabhimani section

Related News

View More
0 comments
Sort by

Home