കേരള സർവകലാശാല ബിരുദ പ്രവേശനം: 14 വരെ അപേക്ഷിക്കാം

തിരുവനന്തപുരം : കേരള സർവകലാശാലയോട് അഫിലിയറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്, എയ്ഡഡ്, സ്വാശ്രയ കോളേജുകളിലും യുഐടി, ഐഎച്ച്ആർഡി സെന്ററുകളിലും നാല് വർഷ ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏകജാലക സംവിധാനം വഴിയാണ് പ്രവേശനം. ജൂൺ 14 വരെ ഓൺലൈനിൽ അപേക്ഷിക്കാം. വിദ്യാർഥികൾക്ക് പരമാവധി 20 ഓപ്ഷൻവരെ തെരഞ്ഞെടുക്കാം.
പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളും പ്രോഗ്രാമുകളുംമാത്രം മുൻഗണനാക്രമത്തിൽ നൽകാൻ ശ്രദ്ധിക്കണം. അപേക്ഷയുടെ പ്രിന്റ്ഔട്ടും ഫീസടച്ചതിന്റെ രസീതും അലോട്ട്മെന്റ് ലഭിച്ച കോളേജിൽ പ്രവേശനം നേടുന്ന സമയത്ത് ഹാജരാക്കണം. വിവരങ്ങൾക്ക്: https://admissions.keralauniversity.ac.in/fyugp2026. ഹെൽപ്പ് ലൈൻ: 8281883052, 8281883053, 8281883052










0 comments