ജെഎൻയുവിൽ 
അധ്യാപകരാകാം; ജാമിയ മിലിയയിൽ 143 അനധ്യാപകരുടെ ഒഴിവ്

Teacher
വെബ് ഡെസ്ക്

Published on Jul 14, 2025, 03:05 PM | 1 min read

ന്യൂഡൽഹിയിലെ ജവാഹർലാൽ നെഹ്റു സർവകലാശാലയിൽ അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലാണ് നിയമനം. വിവിധ വിഷയങ്ങളിൽ ഒഴിവുണ്ട്.


വിഷയങ്ങൾ: ആർട്സ് ആൻഡ് ഏസ്തെ‌റ്റിക്സ്, ബയോടെക്നോളജി, കംപ്യൂട്ടേഷണൽ ആൻഡ് ഇന്റഗ്രേറ്റീവ് സയൻസസ്, മോളിക്കുലാർ മെഡിസിൻ, നാനോസയൻ സ്, കംപ്യൂട്ടർ ആൻഡ് സിസ്റ്റംസ് സയൻസസ്, എൻവയോൺമെന്റൽ സയൻസസ്, ഇന്റർനാഷണൽ സ്റ്റഡീസ്, ലാംഗ്വേജ് ലിറ്ററേച്ചർ ആൻഡ് കൾച്ചർ സ്റ്റഡീസ് (ചൈനീസ് ആൻഡ് സൗത്ത് ഈസ്റ്റ് ഏഷ്യൻ, ഇംഗ്ലീഷ്, ജർമൻ, ഹിന്ദി, ഉർദു, ബംഗ്ലാ, ജാപ്പനീസ്, റഷ്യൻ), ലൈഫ് സയൻസസ്, എൻജിനിയറിങ്, സോഷ്യൽ സയൻസസ്. യോഗ്യതയും പ്രായവും യുജിസി മാനദണ്ഡപ്രകാരം. അപേക്ഷാഫീസ്: 2000 രൂപ. വനിതകൾക്കും എസ്‌സി, എസ്‌ടി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും അപേക്ഷാഫീസില്ല. അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷയൊപ്പം ഫോട്ടോയും ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളും അപ്‌ലോഡ് ചെയ്യണം. അവസാന തീയതി: ആഗസ്‌ത്‌ 5. വിശദവിവരങ്ങൾ www.jnu.ac.in-ൽ ലഭിക്കും.


ജാമിയ മിലിയ സർവകലാശാലയിൽ 143 അനധ്യാപകർ


ഡൽഹിയിലുള്ള കേന്ദ്ര സർവകലാ ശാലയായ ജാമിയ മിലിയ ഇസ്‌ല മിയയിൽ അനധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 143 ഒഴിവുണ്ട്.


ഹിന്ദി, ഉറുദു ഭാഷകൾ അറിയുന്നവർക്ക് മുൻഗണന. എൽഡി ക്ലാർക്ക് –- 60 ഒഴിവ്-. യോഗ്യത: ബിരുദവും മിനിറ്റിൽ 35 വാക്ക് ഇംഗ്ലീഷ് ടൈപ്പിങ് സ്പീഡും കംപ്യൂട്ടർ പ്രാവീണ്യവും. പ്രായം: 40 കവിയരുത്. മൾട്ടി ടാസ്സിങ് സ്റ്റാഫ്: -60 ഒഴിവ്. യോഗ്യത: പത്താം ക്ലാസ്/ഐടിഐ വിജയം. പ്രായം: 40 കവിയരുത്.


മറ്റ് തസ്തികകളും ഒഴിവും: ഡെപ്യൂട്ടി രജിസ്ട്രാർ- 2, സെക്ഷൻ ഓഫീസർ -9, അസിസ്റ്റന്റ് -12. നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷാഫീസ്: ഡെപ്യൂട്ടി രജിസ്ട്രാർ തസ്തികയിലേക്ക് 1000 രൂപ, മറ്റ് തസ്തികകളിലേക്ക് 700 രൂപ. എസ്‌സി/എസ്‌ടി വിഭാഗക്കാർക്ക് 50 ശതമാനം ഫീസിളവുണ്ട്. ഓൺലൈനായാണ് ഫീസടയ്ക്കേണ്ടത്. ഭിന്നശേഷിക്കാർക്ക് ഫീസ് ബാധകമല്ല.


അപേക്ഷ വിജ്ഞാപനത്തിൽ നിർദേശിച്ചിട്ടുള്ള രേഖകൾ സഹിതം സർവകലാശാല ഓഫീസിൽ ലഭിക്കണം. വിജ്ഞാപനവും അപേക്ഷാ ഫോമും www.jmi.ac.inൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31.



deshabhimani section

Related News

View More
0 comments
Sort by

Home