പുതുച്ചേരിയിൽ 484 അവസരം

പുതുച്ചേരിയിൽ 484 അവസരം
Published on Dec 02, 2025, 06:35 PM | 1 min read
പുതുച്ചേരി സർക്കാരിന്റെ വിവിധ വകുപ്പുകളിലേക്കുള്ള നിയമനത്തിനായി നടത്തുന്ന പ്രവേശനപ്പരീക്ഷയ്ക്ക് (കമ്പൈൻഡ് ഗ്രാജുവേറ്റ് ലെവൽ, കമ്പൈൻഡ് ഹയർ സെക്കൻഡറി ആൻഡ് കമ്പൈൻഡ് സെക്കൻഡറി ലെവൽ) ഇപ്പോൾ അപേക്ഷിക്കാം. വിവിധ വകുപ്പുകളിലായി 484 ഒഴിവുണ്ട്. അപേക്ഷകർ മാഹി ഉൾപ്പെടെയുള്ള പുതുച്ചേരി കേന്ദ്രഭരണപ്രദേശത്തിലെ താമസക്കാരായിരിക്കണം. ഒഴിവുള്ള വകുപ്പുകൾ: അഗ്രിക്കൾച്ചർ ഫാർമേഴ്‌സ് ആൻഡ് വെൽഫെയർ, ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്, ആർട്ട് ആൻഡ് കൾച്ചർ, ഡയറക്ടറേറ്റ് ഓഫ് ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്സ്, അപ്പർ ഡിവിഷൻ ക്ലാർക്ക്: ഒഴിവ്- 197. യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം. ഫീൽഡ് സൂപ്പർവൈസർ : ഒഴിവ് -27. യോഗ്യത: ഇക്കണോമിക്സ്/ സ്റ്റാ റ്റിസ്റ്റിക്സ്/മാത്‌സ്/ തത്തുല്യ വിഷയത്തിലുള്ള ബിരുദം. സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്പെക്ടർ: ഒഴിവ് - 26. യോഗ്യത: ഇക്കണോമിക്സ്/ സ്റ്റാറ്റിസ്റ്റിക്സ്/ മാത്‌സ്/ തത്തുല്യവിഷയത്തിലുള്ള ബിരുദം. ലൈബ്രറി ഇൻഫർമേഷൻ അസിസ്റ്റന്റ്: ഒഴിവ് 25. യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും ലൈബ്രറി ഇൻഫർമേഷൻ സയൻസിലുള്ള ബിരുദവും. അഗ്രിക്കൾച്ചർ ഓഫീസർ: ഒഴിവ് - 23. യോഗ്യത: അഗ്രിക്കൾച്ചർ/ഹോർട്ടികൾച്ചറിലുള്ള ബിരുദം. മറ്റ് തസ്തികകളും ഒഴിവും: ടെക്നിക്കൽ ഓഫീസർ -19, അഗ്രിക്കൾച്ചർ ഓഫീസർ- 10 (എൻജിനിയറിങ്- 5, ഹൈഡ്രോളജി- 5), എൽഡി ക്ലർക്ക് 129, ആർട്ട്സ്റ്റ് 1, ജൂനിയർ ലെെബ്രറി അസിസ്റ്റന്റ് 26, ഗാലറി അസിസ്റ്റന്റ് 1. എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ഡിസംബർ 14. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും https://recruitment.py.gov.in എന്ന വെബ്സൈറ്റ് കാണുക.







0 comments