അംബേദ്‌കർ സർവകലാശാലയിൽ 71 ഒഴിവ്

ഉത്തർപ്രദേശിലെ ലഖ്‌നൗവിലുള്ള കേന്ദ്രസർവകലാശാലയായ ബാബാ സാഹേബ് ഭീംറാവു അംബേദ്‌കർ സർവകലാശാലയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അധ്യാപക തസ്തികകളിൽ 37 ഒഴിവും അനധ്യാപക തസ്തികകളിൽ 34 ഒഴിവുമുണ്ട്. അധ്യാപക തസ്തികകൾ: പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ, പ്രൊഫസർ കം റസിഡന്റ് ഡയറക്ടർ, പ്രൊഫസർ കം ഡയറക്ടർ, അസോസിയേറ്റ് പ്രൊഫസർ കം ഡെപ്യൂട്ടി ഡയറക്ടർ, അസിസ്റ്റന്റ് പ്രൊഫസർ കം അസിസ്റ്റന്റ് ഡയറക്ടർ, റിസർച്ച് അസോസിയേറ്റ്. അനധ്യാപക തസ്തികകൾ: ഇന്റേണൽ ഓഡിറ്റ് ഓഫീസർ, അസിസ്റ്റന്റ് ലൈബ്രേറിയൻ, അസിസ്റ്റന്റ് രജിസ്ട്രാർ, സെക്യൂരിറ്റി ഓഫീസർ, പ്രൈവറ്റ് സെക്രട്ടറി, അസിസ്റ്റന്റ് എൻജിനിയർ (സിവിൽ), എസ്റ്റേറ്റ് ഓഫീസർ, ജൂനിയർ എൻജിനിയർ (ഇലക്ട്രി ക്കൽ), നഴ്സ്, പ്രൊഫഷണൽ അസിസ്റ്റന്റ്, അസിസ്റ്റന്റ്, ടെക്നിക്കൽ അസിസ്റ്റന്റ്, ലോവർ ഡിവിഷൻ ക്ലാർക്ക്, ഹിന്ദി ടൈപ്പിസ്റ്റ്, ഡ്രൈവർ, ലൈബ്രറി അറ്റെൻഡന്റ്, ലബോറട്ടറി അറ്റൻഡന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ. ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ഡിസംബർ 14. വിശദവിവരങ്ങൾക്ക് www.bbau.ac.in എന്ന വെബ്സൈറ്റ് കാണുക.







0 comments