ഒഐസിഎൽ 300 അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ

കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഇൻഷുറൻസ് കമ്പനിയായ ഓറിയന്റൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് (ഒഐസിഎൽ), അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (എഒഒ) (സ്കെയിൽ-I) തസ്തികയിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പുറത്തിറക്കി. ആകെ 300 ഒഴിവുണ്ട്. തസ്തികകൾ: ജനറലിസ്റ്റ് 285, ഹിന്ദി ഓഫീസർ 15. മുൻ വർഷങ്ങളിലെ ബാക്ക്‌ലോഗ് ഉൾപ്പെടെയാണ് ഒഴിവ്. യോഗ്യത: ജനറലിസ്റ്റ് തസ്തികയ്ക്ക് അപേക്ഷിക്കുന്നവർക്ക് അംഗീകൃത സർവകലാശാലാ ബിരുദം/ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം വിശദമായ യോഗ്യതാ മാനദണ്ഡങ്ങൾ ഔദ്യോഗിക വിജ്ഞാപനത്തിൽ. വിവിധ സ്ട്രീമുകളിലെ ( എൻജിനിയറിങ്, അക്കൗണ്ടന്റ്‌സ്) എഫ തസ്തികകൾക്കും ഈ റിക്രൂട്ട്‌മെന്റിൽ അവസരമുണ്ട്. പ്രായപരിധി (2025 ഡിസംബർ 31 വരെ): 21 – 30 വയസ്. നിയമാനുസൃത ഇളവ് ലഭിക്കും. യോഗ്യത: ജനറലിസ്റ്റ് തസ്തികയ്ക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം/പോസ്റ്റ് അപേക്ഷാ ഫീസ്: 1000 രൂപ. എസ്‌സി/എസ്‌ടി/പിഡബ്ല്യുബിഡി 250 രൂപ. മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. ടയർ I പരീക്ഷ (പ്രിലിമിനറി), ടയർ II പരീക്ഷ (മെയിൻ), അഭിമുഖം. പ്രിലിമിനറി പരീക്ഷ 2026 ജനുവരി 10നും മെയിൻ പരീക്ഷ ഫെബ്രുവരി 28നുമായിരിക്കും. ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 15. വെബ്‌സൈറ്റ്: www.orientalinsurance.org.in.








0 comments