97 കാറ്റഗറികളിൽ പിഎസ്‌സി വിജ്ഞാപനം

97 കാറ്റഗറികളിൽ നിയമനത്തിന് കേരള പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കാറ്റഗറി നമ്പർ 439/2025 മുതൽ 535/2025 വരെയുള്ള തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സർവകലാശാല അസിസ്റ്റന്റ്, സർക്കാർ കോളേജുകളിലെ അസിസ്റ്റന്റ് പ്രൊഫസർമാർ, ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർമാർ, സായുധ പൊലീസ് സബ് ഇൻസ്‌പെക്ടർ (ട്രെയിനി), ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ട്രെയിനി) തുടങ്ങി വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലുമായി നിരവധി ഒഴിവുകളുണ്ട്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 31. ഔദ്യോഗിക വെബ്സൈറ്റായ keralapsc.gov.in വഴി ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈൽ ഉപയോഗിച്ച് അപേക്ഷ സമർപ്പിക്കാം. പ്രധാന തസ്തികകൾ: അസിസ്റ്റന്റ് പ്രൊഫസർ (നാച്ചുറൽ സയൻസ്), - കോളേജ് വിദ്യാഭ്യാസം (ഗവ. ട്രെയിനിങ് കോളേജ്) (Cat.No. 439/2025, 440/2025), ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജിയോളജി), - കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസം, (Cat.No. 444/2025), നോൺ-വൊക്കേഷണൽ ടീച്ചർ (ജൂനിയർ) (കെമിസ്ട്രി) - കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസം, (Cat.No. 445/2025), സായുധ പൊലീസ് സബ് ഇൻസ്‌പെക്ടർ (ട്രെയിനി), പൊലീസ് (ആംഡ് പൊലീസ് ബറ്റാലിയൻ) (Cat.No. 446/2025, 447/2025) , ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് -I/ഓവർസിയർ (സിവിൽ), അസിസ്റ്റന്റ് - കേരളത്തിലെ സർവകലാശാലകൾ (Cat.No 454/2025), - കേരള സ്റ്റേറ്റ് ഹൗസിങ് ബോർഡ് (Cat.No. 461/2025), ഇസിജി ടെക്നീഷ്യൻ ഗ്രേഡ്-II - ഇൻഷുറൻസ് മെഡിക്കൽ സർവീസസ് (Cat.No. 468/2025), ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ട്രെയിനി) (എസ്ആർ ഫോർ എസ്‌സി/എസ്ടി.) , ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് (Cat.No. 471/2025), പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ (വിമുക്തഭടന്മാർക്ക്) (I NCA-മുസ്ലീം/SC/V/ST/HN/SCCC/D/LC/AI/SIUCN) - കേരള പൊലീസ് (Cat.No.475 –-483/2025), പൊലീസ് കോൺസ്റ്റബിൾ (മൗണ്ടഡ് പോലീസ്) (I NCA-OBC/SC) - കേരള പൊലീസ് (മൗണ്ടഡ് പൊോലീസ് യൂണിറ്റ്) (Cat.No.484 & 485/2025), പൊലീസ് കോൺസ്റ്റബിൾ (ബാൻഡ്/ബഗ്ലർ/ഡ്രമ്മർ) (I NCA-M/E/B/T/SC/ST/V/D/SCCC/HN/LC/AI) - പൊലീസ് (ബാൻഡ് യൂണിറ്റ്)(Cat.No. 486–-494/2025)വിവിധ ഭാഷാ അധ്യാപക തസ്തികകൾ (പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ - അറബിക്/ഹിന്ദി, ഹൈസ്കൂൾ ടീച്ചർ - അറബിക്/ഉറുദു/മാത്തമാറ്റിക്സ്-കന്നഡ മീഡിയം), വിവിധ എൻസിഎ (NCA) ഒഴിവുകളും വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.








0 comments