റൈറ്റ്സ് 400 അസിസ്റ്റന്റ് മാനേജർ

റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസ് (RITES) ലിമിറ്റഡ് അസിസ്റ്റന്റ് മാനേജർ തസ്തികകളിലേക്ക് റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പുറത്തിറക്കി. ആകെ ഒഴിവുകൾ: 400. സിവിൽ120, ഇലക്ട്രിക്കൽ 55, സിഗ്നൽ & ടെലികമ്മ്യൂണിക്കേഷൻ (എസ് & ടി) 10, മെക്കാനിക്കൽ 150, മെറ്റലർഗി 26, കെമിക്കൽ 11, ഇൻഫർമേഷൻ ടെക്നോളജി (ഐടി) 14, ഫുഡ് ടെക്‌നോളജി 12, ഫാർമ 02 എന്നിങ്ങനെയായിരുന്നു അവസരം. യോഗ്യത: അംഗീകൃത സർവകലാശാലകളിൽനിന്നുള്ള ബിടെക്/ബിഇ. യോഗ്യത നേടിയശേഷം രണ്ട് വർഷത്തെ പരിചയം വേണം. പ്രായപരിധി: 40 വയസ്. നിയമാനുസൃത ഇളവ് ലഭിക്കും. എഴുത്തുപരീക്ഷ/ഓൺലൈൻ പരീക്ഷ, അഭിമുഖം, പ്രമാണ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. അപേക്ഷാ ഫീസ്: 600 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുഡി/സ്ത്രീകൾ എന്നിവർക്ക് 300 രൂപ. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 25-. https://recruit.rites.com/frmRegistration.aspx ലിങ്ക് വഴി അപേക്ഷിക്കാം.








0 comments