നോൺടെക്നിക്കൽ പോപ്പുലർ കാറ്റഗറി അണ്ടർ ഗ്രാജ്വേറ്റ് ഒഴിവുകളിൽ അപേക്ഷ 4 വരെ നീട്ടി

ഇന്ത്യൻ റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് (ആർആർബി) നോൺ-ടെക്നിക്കൽ പോപ്പുലർ കാറ്റഗറികളിലെ (എൻടിപിസി) അണ്ടർ ഗ്രാജ്വേറ്റ് ലെവൽ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 04 വരെ ദീർഘിപ്പിച്ചു . 21 ആർആർബികളിലായി ആകെ 3058 ഒഴിവുണ്ട്. കേരളത്തിൽ 86 ഒഴിവുണ്ട്. പ്രധാനമായും നാല് തസ്തികകളിലാണ് നിയമനം. കൊമേഴ്‌സ്യൽ കം ടിക്കറ്റ് ക്ലർക്ക് (2424), അക്കൗണ്ട്‌സ് ക്ലർക്ക് കം ടൈപ്പിസ്റ്റ് (394), ജൂനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ് (163), ട്രെയിൻസ് ക്ലർക്ക് (77) എന്നിങ്ങനെയാണ് അവസരം. യോഗ്യതയും പ്രായപരിധിയും: അംഗീകൃത ബോർഡിൽ നിന്നുള്ള 12-ാം ക്ലാസ് ജയമാണ് (പ്ലസ് ടു) അടിസ്ഥാന യോഗ്യത. ക്ലർക്ക് കം ടൈപ്പിസ്റ്റ് പോസ്റ്റുകളിലേക്ക് കംപ്യൂട്ടർ ടൈപ്പിങ് പ്രാവീണ്യം നിർബന്ധമാണ്. 2026 ജനുവരി 1-ന് 18 വയസ് തികഞ്ഞിരിക്കണം. 30 വയസ് കവിയരുത്.സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവുകൾ ലഭിക്കും. ആർആർബികളുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഒരു ഓൺലൈൻ അപേക്ഷമാത്രമേ സമർപ്പിക്കേണ്ടതുള്ളൂ. റിക്രൂട്ട്‌മെന്റ് പ്രക്രിയയിൽ ഒന്നാം ഘട്ട കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT), രണ്ടാം ഘട്ട കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT), കമ്പ്യൂട്ടർ അധിഷ്ഠിത ടൈപ്പിംഗ് സ്കിൽ ടെസ്റ്റ് (CBTST) (ബാധകമെങ്കിൽ), ഡോക്യുമെന്റ് വെരിഫിക്കേഷൻ/മെഡിക്കൽ പരീക്ഷ എന്നിവ ഉൾപ്പെടും. അപേക്ഷാ ഫീസ്: ജനറൽ/ഒബിസി വിഭാഗക്കാർക്ക് 500 രൂപ. എസ് സി, എസ്ടി, ഭിന്നശേഷിക്കാർ, വനിതകൾ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ (ഇബിസി) എന്നിവർക്ക് 250 രൂപ മതി. ഇവർക്ക് സിബിടി-1 പരീക്ഷയിൽ പങ്കെടുത്താൽ ഈ ഫീസ് തിരികെ ലഭിക്കും. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി അതത് ആർആർബികളുടെ വെബ്സൈറ്റുകൾ സന്ദർശിക്കുക. തിരുവനനന്തപുരം ആർആർബി വെബ്സെെറ്റ്: https://www.rrbthiruvananthapuram. gov.in.







0 comments