മഴയിലും ചോരാതെ ചെങ്ങന്നൂര്‍; മികച്ച പോളിങ് തുടരുന്നു

Monday May 28, 2018

ചെങ്ങന്നൂര്‍ > ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ ആദ്യമണിക്കൂറുകളില്‍ മികച്ച പോളിങ്. പുലര്‍ച്ചെ മുതല്‍ നിര്‍ത്താതെ പെയ്യുന്ന മഴയെ അവഗണിച്ച് വോട്ടര്‍മാര്‍ ബൂത്തിലെത്തിക്കൊണ്ടിരിക്കുകയാണ്. ഉച്ചയ്ക്ക് ഒരുമണിവരെ 48 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ കൊഴുവല്ലൂര്‍ എസ്എന്‍ഡിപി സ്‌കൂളിലെത്തി വോട്ട് രേഖപ്പെടുത്തി. ഭാര്യ ക്രിസ്റ്റീനയ്ക്കും രണ്ടു മക്കള്‍ക്കുമൊപ്പമാണ് സജി ചെറിയാനെത്തിയത്. തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും എല്‍ഡിഎഫ് വിജയം ഉറപ്പാണന്നും സജി ചെറിയാന്‍ പ്രതികരിച്ചു.

വൈകിട്ട് ആറുവരെയാണ് പോളിംഗ്. എല്ലാ പോളിങ് ബൂത്തിലും രണ്ടുവീതം വോട്ടിങ് യന്ത്രങ്ങള്‍ ഉണ്ടാകും. സിപിഐ എമ്മിലെ കെ.കെ. രാമചന്ദ്രന്‍ നായരുടെ വിയോഗത്തെ തുടര്‍ന്നാണ് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

മാന്നാര്‍, ബുധനൂര്‍, പുലിയൂര്‍, ചെന്നിത്തല, തൃപ്പെരുന്തുറ, ചെറിയനാട്, ആല, വെണ്‍മണി, മുളക്കുഴ, തിരുവന്‍വണ്ടൂര്‍, പാണ്ടനാട് പഞ്ചായത്തുകളും ചെങ്ങന്നൂര്‍ നഗരസഭയും ചേര്‍ന്നതാണ് പുതിയ ചെങ്ങന്നൂര്‍ മണ്ഡലം. 

കൂടുതല്‍ വാര്‍ത്തകള്‍