19 November Tuesday

സോഹൻ റോയിയുടെ "അണുമഹാകാവ്യം' കവിതാ സമാഹാരം ഷാർജ ബുക്ക് ഫെയറിൽ പ്രകാശനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 6, 2019

ഷാർജ >  ഹോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ സോഹൻ റോയി എഴുതിയ 501 അണുകവിതകളടങ്ങിയ "അണുമഹാകാവ്യം' എന്ന കാവ്യസമാഹാരം ഷാർജ
അന്തർദേശീയ ബുക്ക് ഫെയറിൽ പ്രകാശനം ചെയ്തതു. ഷാർജയിലെ റൈറ്റേഴ്സ് ഫോറം ഹാളിൽ നടന്ന പ്രകാശനച്ചടങ്ങിൽ സോഹൻ റോയിയുടെ ഭാര്യയും ചലച്ചിത്ര നിർമാതാവും
നർത്തകിയുമായ അഭിനി സോഹനിൽനിന്നും ഷാർജയിലെ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ പി ജോൺസൺ പുസ്തകം ഏറ്റുവാങ്ങി.


പ്രധാന വാർത്തകൾ
 Top