13 September Friday

പെരുമാൾ മുരുകന് സ്വീകരണം: മാനവീയം വീഥിയിൽ പെരുമാൾ നെല്ലിയും

വെബ് ഡെസ്‌ക്‌Updated: Sunday Apr 30, 2017


തിരുവനന്തപുരം> എഴുത്തിനും വായനയ്ക്കും മേൽ ഫാസിസം തീർക്കുന്ന തിട്ടൂരങ്ങളെ ആത്മാവിഷ്ക്കാരങ്ങളാൽ അതിജീവിയ്ക്കുന്ന നോവലിസ്റ്റ്

മാനവീയം തെരുവിടം സ്ട്രീറ്റ് ലൈബ്രറിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച കൂട്ടായ്മയിൽ ലൈബ്രറി സെക്രട്ടറി ബി ശിവകുമാർ രചിച്ച കവിതാസമാഹാരം ഔട്ട് ഓഫ് ദി  പാസ്റ്റ് പെരുമാൾ മുരുകൻ വിനോദ് വൈശാഖിയ്ക്കു നൽകി പ്രകാശനം ചെയ്തു.

കവിതാലാപനങ്ങളോടെ ദേവരാജൻ വയലാർ പ്രതിമകളിൽ പുഷ്പ്പാർച്ചന നടന്നു. മാനവീയം വീഥിയിൽ പെരുമാൾ മുരുകൻ നെല്ലി മരത്തൈ വെച്ചു പിടിപ്പിച്ചു. കുട്ടികൾ പേരമരത്തൈ സമ്മാനമായ് നൽകി. വിനോദ് വൈശാഖി അധ്യക്ഷനായി. സെയ്ദ് സബർമതി , രാഹുൽ എസ് എന്നിവർ കാവ്യാർച്ചനയ്ക്കു നേതൃത്വം നൽകി. പ്രിയദാസ് മംഗലത്ത്, കാലച്ചുവട് സുകുമാരൻ, സരിത മോഹനവർമ്മ,  കെ ജി സൂരജ് , അഡ്വ. അംശു വാമദേവൻ, അരുൺ ഗോപി, അനൂപ് സുരേന്ദ്രൻ   എന്നിവർ സംസാരിച്ചു. ഡോ. അനീഷ്യ ജയദേവ് സ്വാഗതവും അരവിന്ദ് എസ് ആർ നന്ദിയും പറഞ്ഞു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top